login
തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍

2011 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തീവ്രവാദി ആക്രമണത്തിന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട് പ്രസിഡന്റിന് അനുവദിച്ചു നല്‍കിയ പ്രത്യേകാധികാരം ഉപയോഗിച്ചാണ് ബൈഡന്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ളകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെ നയത്തില്‍ മാറ്റം ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കി പെന്റഗണ്‍.  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്.  സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെ ഇനിയും വ്യോമാക്രമണം തുടരുമെന്നും സൂചനയും അമേരിക്ക നല്‍കിയിട്ടുണ്ട്.  

2011 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തീവ്രവാദി ആക്രമണത്തിന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട് പ്രസിഡന്റിന് അനുവദിച്ചു നല്‍കിയ പ്രത്യേകാധികാരം ഉപയോഗിച്ചാണ് ബൈഡന്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ളകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധികളായ ഇല്‍ഹാന്‍ ഒമര്‍, റോ ഖാന, മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ബേണി സാന്‍ഡേഴ്സ് തുടങ്ങിയവരാണ് ബൈഡനെതിരെ രംഗത്തുവന്നത്.  

അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം 22 പേരാണ് സിറിയയിലെ അമേരിക്കന്‍ ആക്രമണത്തില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറിയയിലുള്ള അമേരിക്കന്‍ സൈനികര്‍ക്കെതിരെ ഇറാനിയന്‍ പിന്തുണയുള്ള ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയതിന്റെ പ്രതികാരമായിട്ടാണ് അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണം.

ആക്രമണം നടത്തിയ ലൊക്കേഷന്‍ വെളിപ്പെടുത്താന്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വിസമ്മതിച്ചു.  അമേരിക്കന്‍ കൊയലേഷന്‍ സേനക്കെതിരെ നടത്തിയ ആക്രമണത്തിന്റെ പ്രതികാരമായിട്ട് മാത്രമല്ല, ഭീകരര്‍ക്ക് മുന്നിയിപ്പ് നല്‍കാന്‍ കൂടിയാണ് ഈ ആക്രമണമെന്നു പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ ആക്രമണത്തിന് ഉത്തരവിടുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് ബൈഡന്‍.

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.