×
login
അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് ‍സൈന്യത്തിന്റെ വ്യോമാക്രമണം‍; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു

സാധാരണക്കാരെ ആക്രമണം ബാധിച്ചോയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കുടുംബത്തിലെ എട്ടുപേര്‍ ആക്രമണത്തില്‍ മരിച്ചതായി പ്രവിശ്യാതലസ്ഥാനത്തെ വാര്‍ത്താ ശ്രോതസുകള്‍ വ്യക്തമാക്കി.

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗഹില്‍ തിങ്കളാഴ്ച താലിബാനുനേരെ യുഎസ് വ്യോമാക്രമണം നടത്തി. നാല്‍പ്പതോളം താലിബാന്‍ ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സാധാരണക്കാരെ ആക്രമണം ബാധിച്ചോയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കുടുംബത്തിലെ എട്ടുപേര്‍ ആക്രമണത്തില്‍ മരിച്ചതായി പ്രവിശ്യാതലസ്ഥാനത്തെ വാര്‍ത്താ ശ്രോതസുകള്‍ വ്യക്തമാക്കി. 

ലഷ്‌കര്‍ഗഹ് നഗരത്തിലെ സെന്‍ട്രല്‍ ജയില്‍ ഭീകരര്‍ ആക്രമിച്ചിരുന്നു. യുഎസ് സേനയുടെ ആക്രമണത്തെ തുടർന്ന് താലിബാൻ പിൻവലിഞ്ഞു. അഫ്ഗാന്‍ പ്രതിരോധ സേനയെ സഹായിക്കാനായി യുഎസ് അടുത്തിടെ താലിബാനുമേല്‍ വ്യോമാക്രമണം ശക്തിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായ സേനാ പിന്‍മാറ്റത്തിന് ശേഷവും താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ പ്രതിരോധ സേനയെ സഹായിക്കാനായി യുഎസ് സേന വ്യോമാക്രമണം നടത്തുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മക്കന്‍സി നേരത്തേ വ്യക്തമാക്കിയിരുന്നു. 

താലിബാന്‍ പത്തു ദിവസം മുന്‍പ് ലഷ്‌കര്‍ഗഹ് നഗരത്തെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പൊലീസ് നഗരം പിടിച്ചെടുത്ത ഭീകരര്‍ സെന്‍ട്രല്‍ ജയിലിന് സമീപം എത്തുകയും ചെയ്തു.  

 

  comment

  LATEST NEWS


  ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


  പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


  ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


  ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


  ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


  അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.