×
login
ചൈന അതിരുവിടുന്നു; അടുത്ത രണ്ടാഴ്ചകളില്‍ തയ് വാനില്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് അമേരിക്ക

യാത്രാവിമാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം ചൈന മിസൈലുകള്‍ തൊടുത്തുവിടുന്ന പശ്ചാത്തലത്തില്‍ അടുത്ത രണ്ടാഴ്ചകളില്‍ തയ് വാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകളും തയ് വാന്‍ മേഖലയില്‍ യുദ്ധവിമാനങ്ങളും അമേരിക്ക വിന്യസിക്കും.

വാഷിംഗ്ടണ്‍: യാത്രാവിമാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം ചൈന മിസൈലുകള്‍ തൊടുത്തുവിടുന്ന പശ്ചാത്തലത്തില്‍ അടുത്ത രണ്ടാഴ്ചകളില്‍ തയ് വാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകളും തയ് വാന്‍ മേഖലയില്‍ യുദ്ധവിമാനങ്ങളും അമേരിക്ക വിന്യസിക്കും. അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനോട് ചൈന പ്രതികരിച്ചിട്ടില്ല.  

യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് അമേരിക്ക, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എസെക്സ് എന്നി യുഎസ് യുദ്ധക്കപ്പലുകള്‍ ഇപ്പോള്‍ കിഴക്കന്‍ തയ് വാനിലും ജപ്പാന്‍ തുറമുഖത്തുമായി നങ്കൂരമിട്ട് കിടപ്പുണ്ട്. ഇവയെ തയ് വാന്‍ കടലിടുക്കിലേക്ക് വിന്യസിക്കാനാണ് സാധ്യത. 

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ് വാന്‍ സന്ദര്‍ശനത്തിന്‍റെ പേരില്‍ ദീര്‍ഘുദൂര മിസൈലുകള്‍ വരെ ചൈന തുടര്‍ച്ചയായി തയ് വാന്‍ മേഖലയിലേക്ക് വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മൂലം തയ് വാനിലെ വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെടുകയാണ്. 40 വിമാനസര്‍വ്വീസുകള്‍ ഇത് മൂലം തയ് വാന്‍ റദ്ദാക്കി. വ്യോമപാതയിലൂടെയുള്ള 18 അന്താരാഷ്ട്ര സര്‍വ്വീസുകളെ ഇത് ബാധിക്കുകയാണ്.  27 ചൈനീസ് യുദ്ധവിമാനങ്ങള്‍ തയ് വാന്‍, ബെയ്ജിംഗ് അതിര്‍ത്തി രേഖ (മീഡിയന്‍ ലൈന്‍) ലംഘിച്ച് പറന്നതായും തയ് വാന്‍ ആരോപിക്കുന്നു. 


ലോകത്തെ തിരക്കുകളുള്ള കപ്പല്‍പാതയാണ് തയ് വാനിലെ കടലിടുക്ക്. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, തയ് വാന്‍ എന്നിവിടങ്ങളില്‍ നിന്നും യൂറോപ്പിലേക്കുള്ള വിപണിയിലേക്ക് ചരക്കുകള്‍ പോകുന്ന കടല്‍മാര്‍ഗ്ഗമാണിത്. ഇവിടെയും ചരക്ക് നീക്കം ചൈനയുടെ മിസൈല്‍ തൊടുക്കല്‍ കാരണം മുടങ്ങുകയാണ്. ഇതാദ്യമായാണ് ചൈന തയ് വാന്‍ കടലിടുക്കില്‍ മിസൈല്‍ പരീക്ഷിക്കുന്നത്.  ഹ്രസ്വദൂര മിസൈലുകള്‍ തയ് വാന്‍ കടലിടുക്കില്‍ വെള്ളത്തിനടിയിലൂടെ ചൈന  പറത്തി വിട്ടതായും പരാതിയുണ്ട്. ഇത് ഈ പാതയിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണെന്ന് വ്യക്തം. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ചൈനയുടെ ഈ സൈനികാഭ്യാസം ഞായറാഴ്ച വരെ തുടരുമെന്ന് പറയുന്നു.  

ആസിയാന്‍ രാജ്യങ്ങളും ജി7ഉം ചൈനയെ അപലപിച്ചിട്ടുണ്ട്. കണക്കുകൂട്ടലുകള്‍ പിഴച്ച് വന്‍ ദുരന്തങ്ങള്‍ ഉണ്ടായേക്കാമെന്ന് ആശങ്ക നിലനില്‍ക്കുന്നു. ചൈന തൊടുത്തുവിട്ട ഒമ്പത് ബാലിസ്റ്റിക് മിസൈലുകളില്‍ അഞ്ചെണ്ണം തങ്ങളുടെ സാമ്പത്തിക ഇടനാഴിയില്‍ വീണതായി ജപ്പാന്‍ പ്രതിരോധമന്ത്രി നോബുവേ കിഷി കുറ്റപ്പെടുത്തിയിട്ടുണ്ട്.  

ചൈനയുടെ ഈ സൈനികാഭ്യാസം ഏഷ്യാ-പസഫിക് മേഖലയില്‍ വലിയ യുദ്ധഭീഷണി ഉയര്‍ത്തുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ പറഞ്ഞു. 

മിസൈലുകള്‍ തൊടുത്തിവിടുന്നത് തയ് വാനെതിരെ ചൈന ഉപരോധം സൃഷ്ടിക്കുന്നതിനാണെന്ന് ഹോങ്കോങിലെ സൗത്ത് മോണിംഗ് പോസ്റ്റ് പറഞ്ഞു. തയ് വാനില്‍ നിന്നുള്ള മത്സ്യ, പഴ, മിഠായി-ബിസ്കറ്റ് ഇറക്കുമതികള്‍ പാടെ നിലച്ചിരിക്കുകയാണ്. 

  comment

  LATEST NEWS


  സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.