×
login
പാക്കിസ്ഥാന്റെ 'മാമ്പഴ നയതന്ത്രം' പാളി; യുഎസും ഉറ്റ ചങ്ങാതി ചൈനയും നിരസിച്ചു, പെട്ടികള്‍ തിരിച്ചയച്ചവരില്‍ മറ്റ് രാജ്യങ്ങളും

പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിക്കുവേണ്ടിയാണ് 32 രാജ്യങ്ങളുടെ/സര്‍ക്കാരുകളുടെ തലവന്‍മാര്‍ക്കാണ് 'ചൗന്‍സ മാമ്പഴങ്ങള്‍' അയച്ചതെന്ന് 'ദി ന്യൂസ് ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമബാദ്: 'മാമ്പഴ നയതന്ത്ര'ത്തിന്റ ഭാഗമായി പാക്കിസ്ഥാന്‍ 32-ലധികം രാജ്യങ്ങളുടെ തലവന്‍മാര്‍ക്ക് കയറ്റി അയച്ച മാമ്പഴങ്ങള്‍ യുഎസും ചൈനയും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ സ്വീകരിച്ചില്ല. ബുധനാഴ്ചയാണ് പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫിസ്(എഫ്ഒ) പഴങ്ങള്‍ കയറ്റി അയച്ചത്. പക്ഷെ ഉപഹാരം കൈപ്പറ്റാന്‍ യുഎസും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. കൊറൊണ വൈറസ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. 

പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിക്കുവേണ്ടിയാണ് 32 രാജ്യങ്ങളുടെ/സര്‍ക്കാരുകളുടെ തലവന്‍മാര്‍ക്ക് 'ചൗന്‍സ മാമ്പഴങ്ങള്‍' അയച്ചതെന്ന് 'ദി ന്യൂസ് ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, റഷ്യ എന്നിവര്‍ക്കും മാമ്പഴപ്പെട്ടികള്‍ നല്‍കിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെയും എഫ്ഒ പട്ടികയില്‍ പെടുത്തിയിരുന്നുവെങ്കിലും പാക്കിസ്ഥാന്റെ നടപടിയോട് പ്രതികരിച്ചില്ല.  

പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ ഖേദം പ്രകടിപ്പിച്ചവരില്‍ കാനഡ, നേപ്പാള്‍, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമുണ്ടെന്ന് 'ദി ന്യൂസ് ഇന്റര്‍നാഷണല്‍' പറയുന്നു. മാമ്പഴ ഇനങ്ങളായ 'അന്‍വര്‍ റാത്തോള്‍', 'സിന്ധരി' തുടങ്ങിയവയും മുന്‍പ് അയച്ചിരുന്നുവെങ്കിലും ഇത്തവണ രണ്ടും ഒഴിവാക്കി.

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.