വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയ്ക്കനുകൂലമായി നിലപാടെടുത്ത് ജോ ബൈഡന് സര്‍ക്കാര്‍. അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനയുടെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഈ വിഷയം സംബന്ധിച്ച് വൈറ്റ് ഹൗസ് ആദ്യമായി നടത്തിയ പ്രതികരണം.
സംഭവവികാസങ്ങള്‍ അതിസൂക്ഷ്മമായി അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. തന്ത്രപ്രാധാന്യമുള്ള ഇന്തോ-പസിഫിക് മേഖലയിലെ പ്രശ്നങ്ങളില്‍ യുഎസ് അവരുടെ സഖ്യകക്ഷികളുടെ ഭാഗത്ത് നില്‍ക്കുമെന്നും ബൈഡന് സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്ത്യയും ചൈനയും ഈ തര്‍ക്കം സംബന്ധിച്ച് നടത്തുന്ന ചര്‍ച്ചകള്‍ നിരീക്ഷിച്ചുവരുന്നുണ്ടെന്നും നേരിട്ടുള്ള സംഭാഷണങ്ങളെ പിന്തുണയ്ക്കുമെന്നും അതിര്‍ത്തിത്തര്‍ക്കത്തില്‍ സമാധാനപരമായ ഒരു പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗണ്‍സിലിലെ വക്താവ് എമിലി ജെ ഹോര്‍നെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: