login
ഇസ്രയേലിനുള്ള പിന്തുണ; ബൈഡനോട് പിണങ്ങി അമേരിക്കന്‍ മുസ്ലീം സംഘടനകള്‍; വൈറ്റ് ഹൗസിലെ ഈദുല്‍ ഫിത്തര്‍ വിരുന്നില്‍ പങ്കെടുക്കില്ല

അതേസമയം ഹമാസ് ഭീകര സംഘത്തിനെതിരെ ആക്രമണം ഇസ്രയേല്‍ സൈന്യം ശക്തമാക്കി.

വാഷിംഗ്ടണ്‍: പാലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ശക്തമായി തിരിച്ചടി നല്‍കുന്ന ഇസ്രയേലിനൊപ്പം നില്‍ക്കുന്നതിന് ബൈഡനോട് പിണങ്ങി അമേരിക്കയിലെ മുസ്ലീം സംഘടനകള്‍. ഇസ്രയേലിനെ പ്രസിഡന്റ് പിന്തുണക്കുന്ന്തില്‍ പ്രതിഷേധിച്ച് അദേഹം വൈറ്റ് ഹൗസില്‍ ഒരുക്കുന്ന ഈദുല്‍ ഫിത്തര്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ മുസ്ലിം സംഘടനകള്‍ തീരുമാനമെടുത്തു.  

ഗാസയില്‍ നിരപരാധികള്‍ക്ക് നേരെ ഇസ്രയേല്‍ ബോബാക്രമണം നടത്തുകയാണ്. അമേരിക്ക അതിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ മനസാക്ഷിയോടെ ബൈഡന്‍ ഭരണകൂടത്തിനൊപ്പം ഈദ് ആഘോഷിക്കാന്‍ പറ്റില്ലെന്ന് യുഎസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ അഭിപ്രായപ്പെട്ടു.  

അതേസമയം ഹമാസ് ഭീകര സംഘത്തിനെതിരെ ആക്രമണം ഇസ്രയേല്‍ സൈന്യം ശക്തമാക്കി. ഹമാസ് രാഷ്ട്രീയ ഘടകം മേധാവി യഹ്യ സിന്‍വാറിന്റെ വീടിന് നേരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.  

യഹ്യ സിന്‍വാറിനേയും അദ്ദേഹത്തിന്റെ സഹോദരനും ഹമാസ് ലോജിസ്റ്റിക്‌സ് ആന്‍ഡ് മാന്‍പവര്‍ മേധാവിയുമായ മുഹമ്മദ് സിന്‍വാര്‍ എന്നിവരേയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ അക്രമണം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഹമാസ് മുന്‍ കമാന്‍ഡറായിരുന്ന സിന്‍വാര്‍ രണ്ട് ദശാബ്ദത്തോളം ഇസ്രയേല്‍ ജയിലില്‍ തടവിലായിരുന്നു. 2011ല്‍ പാലസ്തീനും ഇസ്രയേലും തമ്മില്‍ തടവുപുള്ളികളെ കൈമാറിയതിന് പിന്നാലെയാണ് സിന്‍വാര്‍ ജയില്‍ മോചിതനായത്.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.