യു.എസില്‍ കൂട്ടവെടിവയ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് യു.എസില്‍ തോക്ക് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമനിര്‍മാണം അംഗീകരിക്കുന്നത്. ഭീഷണിയായി കണക്കാക്കാവുന്ന ആളുകളില്‍ നിന്ന് തോക്ക് താത്കാലികമായി പിടിച്ചെടുക്കാന്‍ നിയമം സംസ്ഥാന കോടതികള്‍ക്ക് അധികാരം നല്കുന്നു.
വാഷിംഗ്ടണ്‍: യു.എസില്‍ തോക്കുനിയന്ത്രണ ഫെഡറല്‍ ബില്ലില്‍ ഒപ്പുവച്ച് പ്രസിഡന്റ് ജോ ബൈഡന്. കഴിഞ്ഞ ദിവസം യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ച ബില്‍ ഇതോടെ നിയമമായി. പുതിയ നിയമ പ്രകാരം ഇനി മുതല്‍ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് കൈവശം വയ്ക്കുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. ഇവര്‍ക്ക് പശ്ചാത്തലം പരിശോധിച്ച ശേഷമേ തോക്ക് അനുവദിക്കുകയുള്ളൂ.
യു.എസില്‍ കൂട്ടവെടിവയ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് യു.എസില്‍ തോക്ക് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമനിര്‍മാണം അംഗീകരിക്കുന്നത്. ഭീഷണിയായി കണക്കാക്കാവുന്ന ആളുകളില്‍ നിന്ന് തോക്ക് താത്കാലികമായി പിടിച്ചെടുക്കാന്‍ നിയമം സംസ്ഥാന കോടതികള്‍ക്ക് അധികാരം നല്കുന്നു. തോക്ക് കടത്തലിനും മറ്റുള്ളവര്‍ക്ക് വേണ്ടി അനധികൃതമായി തോക്ക് വാങ്ങി നല്‍കുന്നവര്‍ക്കെതിരെയും പോരാടാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പുതിയ നിയമനിര്‍മ്മാണത്തില്‍ നീക്കിവച്ചിട്ടുണ്ടെന്ന് ബൈഡന് അറിയിച്ചു.
അതേ സമയം, മിലിട്ടറി - സ്റ്റൈല്‍ തോക്കുകളുടെ നിരോധനവും തോക്ക് വാങ്ങുന്ന എല്ലാവരുടെയും പശ്ചാത്തലം പരിശോധിക്കുന്ന നടപടികളും നിയമമാക്കാന്‍ ബൈഡനും ഡെമോക്രാറ്റുകളും ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല.ഈ വര്‍ഷം മാത്രം യു.എസില്‍ 250ലേറെ കൂട്ട വെടിവയ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. മേയില്‍ ടെക്സസിലെ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പില്‍ 19 കുട്ടികളടക്കം 21 പേര് കൊല്ലപ്പെട്ടതിന് പിന്നാലെ തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങള്‍ യു.എസില്‍ അരങ്ങേറിയിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്