×
login
സിന്‍ജിയാങിലെ വംശഹത്യ, ടിബറ്റ്, ഹോങ്കോംഗിലെ അടിച്ചമര്‍ത്തല്‍- ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് യുഎസ് ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍

ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അവിടെ സന്ദര്‍ശനം നടത്തിവരുന്ന യുഎസ് ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍. സിന്‍ജിയാങില്‍ ഉയ്ഗുര്‍ മുസ്ലിങ്ങളെ വംശഹത്യചെയ്യുന്ന നയം, ടിബറ്റിലെ മനുഷ്യാവകാശ ധ്വംസനം, ഹോങ്കോംഗില്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് വെന്‍ഡി ഷെര്‍മാന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

ബെയ്ജിംഗ്: ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അവിടെ സന്ദര്‍ശനം നടത്തിവരുന്ന യുഎസ് ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍. സിന്‍ജിയാങില്‍ ഉയ്ഗുര്‍ മുസ്ലിങ്ങളെ വംശഹത്യചെയ്യുന്ന നയം, ടിബറ്റിലെ മനുഷ്യാവകാശ ധ്വംസനം, ഹോങ്കോംഗില്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് വെന്‍ഡി ഷെര്‍മാന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

ചൈനയില്‍ വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് യുഎസിന്‍റെ ഈ ആശങ്കകള്‍ വെന്‍ഡി ഷെര്‍മാന്‍ അറിയിച്ചത്. കൊറോണ വൈറസിന്‍റെ ഉറവിടം തേടി രണ്ടാം ഘട്ട അന്വേഷണത്തിന് ചൈനയിലേക്ക് പോകാനിരിക്കുന്ന ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘ്‌ത്തോട് സഹകരിക്കില്ലെന്ന ചൈനയുടെ നിലപാട് പുനപരിശോധിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചൈനയില്‍ തടങ്കലിലാക്കിയ അമേരിക്കയിലെയും കാനഡയിലെയും പൗരന്മാരെക്കുറിച്ചുള്ള ആശങ്കയും ഇദ്ദേഹം അറിയിച്ചി്ട്ടുണ്ട്.

വെന്‍ഡി ഷെര്‍മാന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തന്നെ യുഎസ് ആഭ്യന്തരസെക്രട്ടറി ബ്ലിങ്കന്‍ ചൊവ്വാഴ്ച മുതല്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ സുസ്ഥിരത, ഇന്തോ പസഫികിലെ ചൈനയുടെ ആക്രമണം, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം, പ്രതിരോധസഹകരണം ശക്തമാക്കല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകും.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.