×
login
ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സ്‍ യുഎസ് ഭരണകൂടം ബഹിഷ്‌കരിക്കുന്നു; ഔദ്യോഗിക സംഘമില്ല; നടപടി ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍

യുഎസ് അത്ലറ്റുകള്‍ക്ക് ബെയ്ജിംഗ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കും .പക്ഷേ യുഎസിലെ രാഷ്ട്രീയക്കാരും ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഒളിമ്പിക് ഗെയിംസ് ചടങ്ങില്‍ പങ്കെടുക്കില്ല.

വാഷിങ്ടണ്‍: ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സിന് മൂന്ന് മാസം മാത്രം ബാക്കി ഔദ്യോഗിക ബഹിഷ്‌കരണ നീക്കവുമായി ബൈഡന്‍ ഭരണകൂടം. ചൈനയുടെ മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്ന് ചൈനയിലേക്ക് കളിക്കാരുടെ സംഘത്തെ കൂടാതെ ഒരു ഔദ്യോഗിക സംഘത്തേയും അയക്കില്ലെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജോഷ് റോജിന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 2022 ആരംഭിക്കുന്ന ഒളിമ്പിക്സിനെ നയതന്ത്ര ബഹിഷ്‌കരണത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗിക ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ് അത്ലറ്റുകള്‍ക്ക്  ബെയ്ജിംഗ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കും .പക്ഷേ  യുഎസിലെ രാഷ്ട്രീയക്കാരും ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഒളിമ്പിക് ഗെയിംസ് ചടങ്ങില്‍ പങ്കെടുക്കില്ല.

2022-ല്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിനെതിരെ ഡെമോക്രാറ്റുകളുടെയും, റിപ്പബ്ലിക്ക് അംഗങ്ങളുടെയും ശക്തമായ പ്രതിഷേധവും സമ്മര്‍ദ്ദവും നിലനില്‍ക്കവെയാണ് ബൈഡന്റെ ഭരണകൂടത്തിന്റെ തീരുമാനം. ചൈന ഹോങ്കോങ്ങിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്നും, ജനാധിപത്യ അനുകൂല ഗ്രൂപ്പുകള്‍ക്കെതിരെ രാഷ്ട്രീയ അടിച്ചമര്‍ത്തലിലൂടെയും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ആരോപിച്ചു. ബൈഡന്‍ ഭരണകൂടം ഒളിമ്പിക്സിന് എതിരേയുള്ള ബഹിഷ്‌കരണത്തെക്കുറിച്ച് അവരുടെ പങ്കാളികളെയും സഖ്യകക്ഷികളെയും അറിയിക്കാന്‍ പദ്ധതിയിടുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ നടക്കുന്ന ഒളിമ്പിക്സ് ബഹിഷ്‌കരിക്കാനുള്ള കാലതാമസത്തെക്കുറിച്ചും അമേരിക്കയോട് വിദഗ്ധര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.  യുഎസ് പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി  വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള വെര്‍ച്വല്‍ കൂടികാഴ്ചയില്‍ 2022 ഫെബ്രുവരിയില്‍ ബെയ്ജിംഗില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംങ്  യുഎസ് പ്രസിഡന്റ് ബൈഡന് വ്യക്തിപരമായ ക്ഷണം നല്‍കിയിരുന്നു.

 

  comment

  LATEST NEWS


  മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.