×
login
ടിബറ്റിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണച്ച് അമേരിക്ക; ദലൈലാമ‍യുടെ പ്രതിനിധികളുമായി ഇന്ത്യയില്‍ യുഎസ് സെക്രട്ടറിയുടെ ചര്‍ച്ച; പ്രതിരോധിക്കുമെന്ന് ചൈന

കഴിഞ്ഞ ദിവസമാണ് ചരിത്ര പ്രധാനമായ കൂടിക്കാഴച്ച നടന്നത്. ദലൈലാമയുടെ അനുയായിയായ ഗോദപ് ഡോംഗ് ചോങുമായാണ് ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച ബ്ലിങ്കണ് ഡോംഗ് നന്ദി അറിയിച്ചിരുന്നു.

വാഷിംങ്ടണ്‍: ടിബറ്റിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത്. ചൈനയുടെ നിയന്ത്രണത്തില്‍ നിന്നും ടിബറ്റിനെ  സ്വതന്ത്രമാക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 കഴിഞ്ഞ ദിവസമാണ് ചരിത്ര പ്രധാനമായ കൂടിക്കാഴച്ച  നടന്നത്. ദലൈലാമയുടെ അനുയായിയായ ഗോദപ് ഡോംഗ് ചോങുമായാണ് ബ്ലിങ്കണ്‍ ഇന്ത്യയില്‍ കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ച ബ്ലിങ്കണ് ഡോംഗ് നന്ദി അറിയിച്ചിരുന്നു.

ഇതോടെ, എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ചൈനയുടെ ഭാഗമാണ് ടിബറ്റെന്നും ഒരു വിഭാഗത്തിന്റെ സ്വാതന്ത്ര്യവാദത്തെ പിന്തുണയ്ക്കുന്ന നടപടി ശരിയല്ലെന്നുമാണ് അവരുടെ നിലപാട്.  ടിബറ്റിലെ ഭരണപരമായ അടക്കമുള്ള എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് തങ്ങളാണ്. അത് ചൈനയുടെ ആഭ്യന്തരകാര്യമാണ്. 

വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ അനുവദിക്കാന്‍ കഴിയില്ല. ദലൈലാമ ഒരു മതവിഭാഗത്തിന്റെ ആത്മീയ ആചാര്യന്‍ മാത്രമാണ് ചൈനയ്ക്കെതിരെ അദ്ദേഹം നടത്തുന്ന പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ടിബറ്റിനെ ചൈനയില്‍ നിന്നും വിഭജിക്കാനുള്ള ദലൈലാമയുടെ നീക്കത്തെ പ്രതിരോധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവായ സാവോ ലീജിയന്‍ പറഞ്ഞു.

  comment

  LATEST NEWS


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.