×
login
ഹിന്ദുദര്‍ശനങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു; ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ സംസ്ഥാനങ്ങള്‍

ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഹിന്ദു നാഗരികതയെക്കുറിച്ച് ലോക ജനതയെ ബോധവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കൗള്‍ പറഞ്ഞു.

വാഷിങ്ടണ്‍: ഭാരതം നവരാത്രിവ്രതമാചരിക്കുന്ന ഒക്‌ടോബറിനെ ഹിന്ദു പൈതൃകമാസമായി കൊണ്ടാടാന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. ടെക്‌സാസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി, ഒഹായോ, മസാച്യുസെറ്റ്‌സ് എന്നിവയുള്‍പ്പെടെ നിരവധി യുഎസ് സംസ്ഥാനങ്ങളാണ് ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചത്. ഹിന്ദുദര്‍ശനങ്ങള്‍ അതിന്റെ തനതായ ചരിത്രത്തിലൂടെയും പൈതൃകത്തിലൂടെയും അമേരിക്കയ്ക്ക് നല്‍കിയ വലിയ സംഭാവനകളെ മാനിച്ചാണ് പ്രഖ്യാപനം. ഹിന്ദുദര്‍ശനങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് പ്രതീക്ഷയുടെ വിളക്കുമാടങ്ങളായി മാറിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ യുഎസ് സെനറ്റര്‍മാരും ഗവര്‍ണര്‍മാരും പറയുന്നു.

നേരത്തെ യുഎസിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഒക്ടോബറില്‍ ഹിന്ദു പൈതൃക മാസമായി കൊണ്ടാടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബര്‍ മാസത്തെ ഹിന്ദു പൈതൃക മാസമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ദശലക്ഷക്കണക്കിന് ഹിന്ദു-അമേരിക്കക്കാരുടെ മാതൃരാജ്യമായ ഭാരതവുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസമായി പ്രസിഡന്റ് പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) പ്രസിഡന്റ് അജയ് ഷാ പറഞ്ഞു.  വിഎച്ച്പിഎയും മറ്റ് ഹിന്ദുസംഘടനകളും ഈ ആവശ്യമുന്നയിച്ച് സംസ്ഥാന മേധാവികള്‍ക്ക് കത്തുകള്‍ അയച്ചിരുന്നു.


ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഹിന്ദു നാഗരികതയെക്കുറിച്ച് ലോക ജനതയെ ബോധവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന്  വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കൗള്‍ പറഞ്ഞു.

സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍, വെബിനാര്‍, മള്‍ട്ടി-ഡേ കോണ്‍ഫറന്‍സുകള്‍, വാക്കത്തോണ്‍ എന്നിവയും അതിലേറെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടും. അമേരിക്കന്‍ ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ ആവേശകരമാണെന്ന് ഹിന്ദു വിദ്യാര്‍ഥി കൗണ്‍സില്‍ പ്രസിഡന്റ് അര്‍ണവ് കേജ്‌രിവാള്‍ പറഞ്ഞു,  

 

 

  comment

  LATEST NEWS


  വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.