×
login
ചൈനയ്ക്ക് താക്കീതായി ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഒക്ടോബറില്‍ സൈനികാഭ്യാസത്തിന് യുഎസ് സൈനികരും; ഇന്ത്യയുടെ ശക്തിപ്രകടനമായി മാറും

ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നടക്കുന്ന അതിര്‍ത്തിപ്രദേശത്ത് ഇന്ത്യ വന്‍ സൈനികാഭ്യാസം ഒക്ടോബറില്‍ നടത്തുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഈ സൈനികാഭ്യാസത്തില്‍ യുഎസ് സൈനികരും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നടക്കുന്ന അതിര്‍ത്തിപ്രദേശത്ത് ഇന്ത്യ വന്‍ സൈനികാഭ്യാസം ഒക്ടോബറില്‍ നടത്തുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഈ സൈനികാഭ്യാസത്തില്‍ യുഎസ് സൈനികരും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഏകദേശം 10,000 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ഓലി പ്രദേശത്താണ് ഈ സംയുക്തസൈനികാഭ്യാസം. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ (എല്‍എസി) നിന്നും 95 കിലോമീറ്റര്‍ അകലെയായാണ് ഓലി പ്രദേശം. ഇതിലൂടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി രേഖ കടന്നുപോകുന്നത്. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷമാണ് യഥാര്‍ത്ഥ നിയന്ത്രണരേഖ ഉണ്ടാകുന്നത്.  

യുദ്ധ അഭ്യാസ് അഥവാ യുദ്ധ പരിശീലനം എന്ന പേരില്‍ വര്‍ഷം തോറും നടക്കുന്ന സൈനികാഭ്യാസത്തിന്‍റെ 18ാം പതിപ്പാണിത്. 2020ല്‍ അക്സായി ചിന്‍ പ്രദേശത്തിനടുത്തുള്ള ഗാല്‍വന്‍ താഴ് വരയില്‍  ചൈനീസ്- ഇന്ത്യന്‍ സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും 34 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. കൈയും കല്ലും ആണിയടിച്ച മുളവടിയും ഉപയോഗിച്ചായിരുന്നു ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയത്. ഇതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ഇപ്പോഴത്തെ  തയ് വാന്‍-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ സൈനികാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ മനോവീര്യം കൂട്ടുന്നതോടൊപ്പം ചൈനയ്ക്കുള്ള താക്കീതു കൂടിയായി ഈ സൈനികാഭ്യാസം മാറും.  

ഈ അതിര്‍ത്തിയില്‍ പാഗോംഗ് സോ തടാകത്തില്‍ ചൈന പാലം നിര്‍മ്മിച്ചതിനെ ഇന്ത്യ അപലപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വന്നെങ്കിലും ഇരുരാജ്യങ്ങളില്‍ നിന്നും ഒട്ടേറെ സൈനികരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.  2022ല്‍ ഇന്ത്യാസന്ദര്‍ശന വേളയില്‍ യുഎസിന്‍റെ പസഫിക് കമാന്‍ഡിംഗ് ജനറല്‍ ചാള്‍സ് ഫ്ളിന്‍ അതിര്‍ത്തിയിലുള്ള ചൈനയുടെ സൈനിക നീക്കം അപകടകരമാണെന്ന് പ്രസ്താവിച്ചിരുന്നു.  


സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക് ഇന്ത്യയോടുള്ള പങ്കാളിത്തം പ്രധാനമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.  

 

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.