×
login
അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കീത് നല്‍കി രാജ്യങ്ങള്‍

ഓഗസ്റ്റ് 15 നും ഒക്ടോബര്‍ 31 നും ഇടയില്‍ താലിബാന് മുന്നില്‍ കീഴടങ്ങുകയോ അവര്‍ പിടികൂടുകയോ ചെയ്ത 47 മുന്‍ സുരക്ഷാ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ മുന്‍ സേനയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതില്‍ താലിബാന് താക്കീത് നല്‍കി വിവിധ രാജ്യങ്ങള്‍. അഫ്ഗാനില്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ താലിബാന് മുന്നറയിപ്പ് നല്‍കിയിരിക്കുന്നത്.  

മുന്‍ സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരോധാനവും ഇവര്‍ തുടര്‍ച്ചയായി രാജ്യത്ത് കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഭരണം കൈയ്യടക്കി നാല് മാസത്തിനുള്ളില്‍ അനേകം മുന്‍ സൈനികരെ വധശിക്ഷക്ക് വിധേയരാക്കിയെന്നും നിരവധി സൈനികരെ തട്ടിക്കൊണ്ടുപോയെന്നും ഹ്യമൂന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.  

ഓഗസ്റ്റ് 15 നും ഒക്ടോബര്‍ 31 നും ഇടയില്‍ താലിബാന് മുന്നില്‍ കീഴടങ്ങുകയോ അവര്‍ പിടികൂടുകയോ ചെയ്ത 47 മുന്‍ സുരക്ഷാ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.

ഇതിന്റെ അടിസ്ഥത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തി അവരെ മാനിക്കണമെന്നും 22 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ താലിബാന്‍ അറിയിച്ചു. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ മറ്റു 19 രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.

 

  comment

  LATEST NEWS


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.