×
login
റഷ്യ‍ക്ക് ആയുധങ്ങള്‍ നല്‍കരുത്; സാമ്പത്തികമായും സഹായിക്കരുത്; ചൈന വന്‍ പ്രത്യാഘാതങ്ങള്‍ നേരിടും; ഷി ജിന്‍പിങിനെ നേരിട്ട് വിളിച്ച് ബൈഡന്റെ മുന്നറിയിപ്പ്

റഷ്യ ഉക്രൈനില്‍ നടത്തിയ ആക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചൈനയോട് അമേരിക്ക നയം വ്യക്തമാക്കിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ ആക്രമണത്തെ ചെറുക്കാനും പിന്നീട് മോസ്‌കോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ ജിന്‍പിങ്ങിനോടു പറഞ്ഞു. ഉക്രൈനില്‍ റഷ്യ ആക്രമണം തുടുന്ന സാഹചര്യത്തില്‍ ചൈന മോസ്‌കോയ്ക്ക് പടക്കോപ്പുകളും മറ്റ് സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ബൈഡന്‍ പറഞ്ഞു.

വാഷിങ്ടണ്‍: റഷ്യയെ സഹായിച്ചാല്‍ ചൈനയ്ക്ക് വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 റഷ്യ ഉക്രൈനില്‍ നടത്തിയ ആക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചൈനയോട് അമേരിക്ക നയം വ്യക്തമാക്കിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. റഷ്യന്‍ ആക്രമണത്തെ ചെറുക്കാനും പിന്നീട് മോസ്‌കോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ ജിന്‍പിങ്ങിനോടു പറഞ്ഞു. ഉക്രൈനില്‍ റഷ്യ ആക്രമണം തുടുന്ന സാഹചര്യത്തില്‍ ചൈന മോസ്‌കോയ്ക്ക് പടക്കോപ്പുകളും മറ്റ് സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ബൈഡന്‍ പറഞ്ഞു. റഷ്യക്ക് ആയുധങ്ങളോ സാമ്പത്തികമായോ കൊടുത്ത് സഹായിച്ചാല്‍ കൂടുല്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകു. അതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങളും നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് മണിക്കൂറാണ് ഇരു നേതാക്കളും ഇതിനെക്കുറിച്ച് ഫോണില്‍ സംസാരിച്ചത്.  

റഷ്യയെ സഹായിച്ചാല്‍ യുഎസില്‍ നിന്ന് മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങളും പ്രത്യാഘാതങ്ങളും ബെയ്ജിങ് നേരിടേണ്ടി വരുമെന്നും ബൈഡന്‍ വ്യക്തമാക്കി. റഷ്യ ആക്രമണം തുടരുന്നത് എത്രയും വേഗം നിര്‍ത്തണം. നാറ്റോ സഖ്യങ്ങള്‍ മോസ്‌കോയി ചര്‍ച്ച നടത്തണെന്നും ഷിജിങ്പിന്‍ പറഞ്ഞു. ഫെബ്രുവരി 24നാണ് ഉക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയ്ക്ക് മേല്‍ പല തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദം നേരിട്ടിടും ഒരു അയവുമില്ലാതെ റഷ്യ ഇപ്പോഴും ആക്രമണം തുടരുകയാണ്. ജനവാസമുള്ള ഇടങ്ങളില്‍ റഷ്യ ആക്രമണം നടത്തില്ല എന്ന് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ തെറ്റിച്ച് വീടുകളിലും ആശുപത്രികളിലും റഷ്യ ആക്രമണം നടത്തിയിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.