×
login
ചൈനയെ വെല്ലുവിളിച്ച് അമേരിക്ക; ചൈന ആക്രമിച്ചാല്‍ തയ് വാന് പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍

ചൈന ആക്രമിച്ചാല്‍ തയ് വാന് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. തയ്‌വാനെ ചൈനയുടെ ഭാഗമാക്കി മാറ്റുമെന്ന ചൈനിസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്‍റെ വെല്ലുവിളിയ്ക്കുള്ള മറുപടിയാണ് ജോ ബൈഡന്‍ നല്‍കിയത്.

കാലിഫോര്‍ണിയ: ചൈന ആക്രമിച്ചാല്‍ തയ് വാന് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. തയ്‌വാനെ ചൈനയുടെ ഭാഗമാക്കി മാറ്റുമെന്ന ചൈനിസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്‍റെ വെല്ലുവിളിയ്ക്കുള്ള മറുപടിയാണ് ജോ ബൈഡന്‍ നല്‍കിയത്.

'ലോകചരിത്രത്തില്‍ ഏറ്റവും കരുത്തുള്ള സൈനിക ശക്തിയാണ് അമേരിക്കയെന്ന് ചൈനയ്ക്കും റഷ്യയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും അറിയാം.'- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്‍ സംഘടിപ്പിച്ച ടൗണ്‍ ഹാള്‍ പരിപാടിയിലായിരുന്നു ബൈഡന്‍റെ ഈ പ്രഖ്യാപനം. ചൈന ആക്രമിച്ചാല്‍ തയ് വാനെ അമേരിക്ക സംരക്ഷിക്കുമോ എന്ന ചോദ്യമാണ് സിഎന്‍എന്‍ ആങ്കറായ ആന്റേഴ്‌സണ്‍ കൂപ്പര്‍ ചോദിച്ചത്. 'തീര്‍ച്ചയായും. അത് ചെയ്യാന്‍ നമുക്ക് പ്രതിബദ്ധതയുണ്ട്,' ഇതായിരുന്നു ബൈഡന്‍റെ  മറുപടി.

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുന്ന തയ് വാനെ ചൈനയില്‍ ലയിപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ഗൂഢലക്ഷ്യം നടക്കില്ലെന്നാണ് ജോ ബൈഡന്‍ നല്‍കുന്ന സൂചന. എന്തായാലും ജോ ബൈഡന്‍റെ ഈ തുറന്ന പ്രഖ്യാപനത്തിന് ഇതുവരെയും ചൈന മറുപടി പറഞ്ഞിട്ടില്ല. തയ് വാന്‍ ചൈനയുടെ ഭാഗമാണെന്നും തയ് വാനെ എന്തുവിലകൊടുത്തും സമാധാനപരമായി ചൈനയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചത്. ചൈനയുടെ മോഹം നടക്കില്ലെന്നും തയ് വാന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും തയ് വാന്‍ നേതാവ് സൈ ഇങ് വെന്‍ അഭിപ്രായപ്പെട്ടിരുന്നു. ചൈനയും തയ് വാനും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ച നാളുകളാണിത്. ഈയിടെ 150 യുദ്ധവിമാനങ്ങള്‍ തയ് വാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ട് അമേരിക്ക പറത്തിയിരുന്നു.  

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.