×
login
'ആരെങ്കിലും ഒന്ന് സഹായിക്കുമോ'; എസ്സിഒ ഉച്ചകോടിയില്‍ പാക്ക് പ്രധാനമന്ത്രി; ചിരിച്ച് റഷ്യ‍ന്‍ പ്രസിഡന്റ് പുടിന്; പിച്ചക്കാരുടെ കൂട്ടമെന്ന് ബലൂചിസ്ഥാന്‍

റഷ്യന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ ആണ് വീഡിയോ പുറത്തുവിട്ടത്. ഷെരീഫ് ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിക്കുന്നതായും വീഡിയോയിലുണ്ട്. ആരെങ്കിലും ഒന്ന് സഹായിക്കുമോയെന്ന് അദേഹം ചോദിക്കുന്നുണ്ട്. ഇത് അദേഹത്തിന്റെ ഹെഡ്‌ഫേണില്‍കൂടെ തന്നെ പുറത്തുവന്നതും ചിരി പടത്തി.

സമര്‍ഖണ്ഡ് (ഉസ്ബെക്കിസ്ഥാന്‍): ഹെഡ്ഫോണ്‍ ഉപയോഗിക്കാനറിയാതെ പരുങ്ങിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെക്കണ്ട് റഷ്യന്‍ പ്രസിഡന്റ് വല്‍ദിമീര്‍ പുടിന് ചിരി. വീഡിയോ പുറത്തുവന്നതോടെ ഷെരീഫിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ മഴ. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കിടെ പുടിനുമായി ചര്‍ച്ച ചെയ്യുമ്പോഴാണ് സംഭവം.  

റഷ്യന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ ആണ് വീഡിയോ പുറത്തുവിട്ടത്. ഷെരീഫ് ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിക്കുന്നതായും വീഡിയോയിലുണ്ട്. ആരെങ്കിലും ഒന്ന് സഹായിക്കുമോയെന്ന് അദേഹം ചോദിക്കുന്നുണ്ട്. ഇത് അദേഹത്തിന്റെ ഹെഡ്‌ഫേണില്‍കൂടെ തന്നെ പുറത്തുവന്നതും ചിരി പടത്തി.  എന്നാല്‍ അതിന് ശേഷവും അദ്ദേഹത്തിന്റെ ഹെഡ്‌ഫോണ്‍ താഴെ വീണു. വീഡിയോ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് 'സ്ഥിരം നാണക്കേട്' എന്ന അടിക്കുറിക്കോടെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തു.  

ദേശീയഅസംബ്ലിയുടെ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ബലൂചിസ്ഥാന്‍ പ്രവിശ്യാ പ്രസിഡന്റുമായ ഖാസിം ഖാന്‍ സൂരി ഉസ്ബെക്കിസ്ഥാനിലേക്ക് പോയ പാക് സംഘത്തിന്റെ ചിത്രം പങ്കിട്ട് 'പിച്ചക്കാരുടെ കൂട്ടം' എന്ന് പരിഹസിച്ചു. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ധനമന്ത്രി മിഫ്താ ഇസ്മായില്‍, പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എന്നിവരടങ്ങുന്നതാണ് പാക് സംഘം.

  comment

  LATEST NEWS


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


  പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.