×
login
ഷീ ജിന്‍പിങ്‍‍ങ്- പുടിന്‍‍ കൂടിക്കാഴ്ച ലോകസമവാക്യം മാറ്റുമോ? രണ്ടുവര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്നും പുറത്തുപോകുന്ന ഷീ വീണ്ടും പുടിന് ഊര്‍ജ്ജം പകരുമോ?

റഷ്യയില്‍ നിന്നും ചൈനയിലേക്ക് മെയ് മാസത്തില്‍ ഒഴുകിയത് 84.2 ലക്ഷം ടണ്‍ എണ്ണയാണ്. പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ റഷ്യയിലെ‍ ബിസിനസ് നിര്‍ത്തിയപ്പോള്‍ അവിടെ ചൈനീസ് കമ്പനികളാണ് കുറവ് നികത്തുന്നത്.

ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ചൈനയാണ്. 2022 ഫിബ്രവരിയില്‍ വെറും 54.2 ലക്ഷം ടണ്‍ എണ്ണ റഷ്യയില്‍ നിന്നും വാങ്ങിയിരുന്ന ചൈന ഉക്രൈന്‍ യുദ്ധത്തിന് ശേഷം ഇപ്പോള്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമായി മാറിയിരിക്കുന്നു. ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്ന സൗദി അറേബ്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. റഷ്യയില്‍ നിന്നും ചൈനയിലേക്ക് മെയ് മാസത്തില്‍ ഒഴുകിയത് 84.2 ലക്ഷം ടണ്‍ എണ്ണയാണ്. റഷ്യയില്‍ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയും വര്‍ധിപ്പിച്ചു. പാശ്ചാത്യ ശക്തികള്‍ മുഴുവന്‍ റഷ്യയിലെ‍ ബിസിനസ് നിര്‍ത്തിയപ്പോള്‍ അവിടെ ചൈനീസ് കമ്പനികളാണ് കുറവ് നികത്തുന്നത്. ചൈനയിലെ ടെക്നോളജി കമ്പനികളും വാഹനനിര്‍മ്മാണക്കമ്പനികളുമാണ് റഷ്യയെ താങ്ങിനിര്‍ത്തുന്നത്.  

മാത്രമല്ല, ചൈന പുടിന്‍റെ ഉക്രൈന്‍ ആക്രമണത്തെ ഒരിയ്ക്കലും അപലപിച്ചില്ലെന്ന് മാത്രമല്ല, നേറ്റോയുടെ വിപുലീകരണത്വരയാണ് ഉക്രൈനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാശ്ചാത്യരാജ്യങ്ങളെ കുറ്റപ്പെടുത്താനും ഷീ ജിന്‍പിങ്ങും ചൈനയും മറന്നില്ല.  

ഇപ്പോള്‍ വ്യാഴാഴ്ച ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഷാങ് ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സിഒ) ഉച്ചകോടിയില്‍ ഷീ ജിന്‍പിങ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ ചുടിനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇരുവരും ഉക്രൈന്‍ യുദ്ധത്തിന് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. സെപ്തംബര്‍ 15,16 തീയതികളിലാണ് എസ് സിഒ ഉച്ചകോടി. കോവിഡ് മൂലം ചൈനയില്‍ മാത്രം ഒതുങ്ങിയിരുന്ന ഷീ ജിന്‍പിങ്ങ് രണ്ട് വര്‍ഷത്തിന് ശേഷം രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല.  


തയ് വാനും ചൈനയും തമ്മില്‍ അസ്വാരസ്യമുണ്ടാക്കുക വഴി യുഎസിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടായി. 110 കോടി ഡോളറിന്‍റെ ആയുധങ്ങളാണ് തയ് വാന്‍ യുഎസിന്‍റെ പക്കല്‍ നിന്നും വാങ്ങുന്നത്. ഇതില്‍ കപ്പല്‍ വേധ മിസൈലുകളും എയര്‍-ടു-എയര്‍ മിസൈലും ഉള്‍പ്പെടുന്നു. യുഎസിന്‍റെ ഈ ആയുധവിതരണത്തിന് താക്കീത് നല്‍കാന്‍ ചൈന ആഗ്രഹിക്കുന്നു. പുടിനുമായുള്ള കൂടിക്കാഴ്ച യുഎസിനെതിരായ താക്കീതാക്കാന്‍ ഷീ ആഗ്രഹിക്കുന്നു.  ഇപ്പോഴും റഷ്യയ്ക്കെതിരെ മുഴുവന്‍ ലോകരാഷ്ട്രങ്ങളെയും അണിനിരത്തുന്നതില്‍ അമേരിക്കയും നേറ്റോയും പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പുടിന്‍ ഇറാന്‍ സന്ദര്‍ശനം നടത്തിയതും വടക്കന്‍ കൊറിയയില്‍ നിന്നും ആയുധം വാങ്ങിയതും ഇതിന് തെളിവാണ്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി അഞ്ചിരട്ടിയാക്കി. തുര്‍ക്കി അവരുടെ റഷ്യയില്‍ നിന്നുള്ള എണ്ണഇറക്കുമതി ഇരട്ടിയാക്കി. 

റഷ്യയുമായി അടുപ്പമുണ്ടെങ്കിലും ഇതുവരെയും ചൈന റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കിയിട്ടില്ല. അങ്ങിനെ ചെയ്താല്‍ അത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും കടുത്ത ഉപരോധം ക്ഷണിച്ചുവരുത്തുമെന്ന ഭയം ചൈനയ്ക്കുണ്ട്. അതേ സമയം ഇപ്പോഴും റഷ്യയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ ചൈനയ്ക്ക് വലിയ പങ്കുണ്ട്.  

ഏറ്റവുമൊടുവില്‍ ചൈനയിലെ ശീതകാല ഒളിമ്പിക്സ് കാലത്താണ് ഇരു നേതാക്കളും ചൈനയില്‍ കൂടിക്കാഴ്ച നടത്തിയത്. അന്ന് അതിരില്ലാത്ത പങ്കാളിത്തവും സഹകരണവുമാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് വീണ്ടും ആക്കം കൂട്ടാന്‍ വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച ചൈനയും റഷ്യയും ഉപയോഗപ്പെടുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യയുടെ എണ്ണ ഒഴുക്കുന്നതിന് മധ്യേഷ്യയിലൂടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ഏഷ്യാപസഫിക് സാമ്പത്തിക വിദഗ്ധ അലിഷ്യ ഗാര്‍സ്യ ഹെറെറോ കരുതുന്നു. ഇത് റഷ്യയുടെ സമ്പദ്ഘടനക്ക് ഉണര്‍വ്വുണ്ടാക്കുന്ന തീരുമാനമാണ്. 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.