×
login
അദാനി‍യുടെ കമ്പനി ശ്രീലങ്കയില്‍ വരുന്നതില്‍ എതിര്‍പ്പില്ല; അദാനി പദ്ധതിയില്‍ താല്‍പര്യമെടുത്ത് മോദി വിളിച്ചിട്ടേയില്ല: പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

അദാനിയുടെ കമ്പനി കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുമായി ശ്രീലങ്കയിലേക്ക് വരുന്നതില്‍ ഏതിര്‍പ്പൊന്നുമില്ലെന്ന് ശ്രീലങ്കയുടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. അദാനിയുടെ 50 കോടി ഡോളര്‍ പദ്ധതിയില്‍ താല്‍പര്യം കാട്ടി മോദിയോ അദ്ദേഹത്തിന്‍റെ ഓഫീസോ ഇതുവരെ വിളിച്ചിട്ടില്ലെന്നും വിക്രമസിംഗെ വ്യക്തമാക്കി.

കൊളംബോ: അദാനിയുടെ കമ്പനി കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുമായി ശ്രീലങ്കയിലേക്ക് വരുന്നതില്‍ ഏതിര്‍പ്പൊന്നുമില്ലെന്ന് ശ്രീലങ്കയുടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. അദാനിയുടെ 50 കോടി ഡോളര്‍ പദ്ധതിയില്‍ താല്‍പര്യം കാട്ടി മോദിയോ അദ്ദേഹത്തിന്‍റെ ഓഫീസോ ഇതുവരെ വിളിച്ചിട്ടില്ലെന്നും വിക്രമസിംഗെ വ്യക്തമാക്കി.  

ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രമസിംഗെ ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ വലിയ കമ്പനികള്‍ക്കും ഇത്തരം പുനരുപയോഗ ഊര്‍ജ്ജ  പദ്ധതികള്‍ വിജയകരമായി നിര്‍വ്വഹിക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ അദാനിയുടെ കടുന്നുവരുന്നതില്‍ ഇവിടെ ആര്‍ക്കും എതിര്‍പ്പൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.  

ശ്രീലങ്കയിലെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതി അദാനിയ്ക്ക് നല്‍കാന്‍ മോദി സര്‍ക്കാര്‍ മഹിന്ദ രാജപക്സെയുടെ മേല്‍ നിര്‍ബന്ധം ചെലുത്തിയെന്ന് ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം മഹിന്ദ രാജപക്സെ നിഷേധിച്ചിരുന്നു. മോദിയുടെ പേരുയര്‍ത്തി ആരോപണം ഉന്നയിച്ച ശ്രീലങ്കയിലെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍‍ഡ് ചെയര്‍മാന്‍ എം.എം.സി. ഫെര്‍ഡിനാന്‍ഡോയ്ക്ക്  രാജിവെയ്ക്കേണ്ടി വന്നു.ഇത് ഒന്നാം പേജ് വാര്‍ത്തയാക്കി ഇന്ത്യയില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങള്‍ മോദിയെ സ്വജനപക്ഷപാതക്കാരനാക്കാന്‍  നടത്തിയ ശ്രമം ഇതോടെ പൊളിഞ്ഞു.  താന്‍ അല്‍പം വൈകാരികമായതുകൊണ്ടാണ് ഇത്തരമൊരു അബദ്ധപ്രസ്താവന നടത്തിയതെന്ന് പറഞ്ഞ് ആരോപണങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിച്ചെങ്കിലും ഫെര്‍ഡിനാന്‍ഡോയ്ക്ക് രാജിവെയ്ക്കേണ്ടിവന്നു. ശ്രീലങ്കന്‍ ഊര്‍ജ്ജ പദ്ധതി അനുവദിക്കാന്‍ അദാനിക്ക് പിന്‍വാതിലിലൂടെ പ്രവേശനം നല്‍കിയെന്നുവരെ ഫെര്‍ഡിനാന്‍ഡോ ആരോപിച്ചിരുന്നു.  


ഈ ആരോപണത്തിന്‍റെ പുകമറ സൃഷ്ടിച്ച് ഇന്ത്യയിലെ മോദി സര്‍ക്കാരിനെ താറടിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണയോടെ ചില കടലാസ് സംഘടനകള്‍ ശ്രീലങ്കയില്‍ പ്രതിഷേധം നടത്തി മാധ്യമവാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മോദിയ്ക്കെതിരെ എന്തെങ്കിലും വെളിപ്പെടുത്തല്‍ കിട്ടാനായിരിക്കണം ഹിന്ദു ദിനപത്രവും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമായി അഭിമുഖം നടത്തിയത്. എന്നാല്‍ അദ്ദേഹം മോദിയെ വിമര്‍ശിച്ചില്ലെന്ന് മാത്രമല്ല, മോദി സര്‍ക്കാരിന്‍റെ നിഷ്പക്ഷതയെ വാഴ്ത്തുകയും മോദി സര്‍ക്കാര്‍ നടത്തിയ നല്ല ഇടപെടലുകളെ വാഴ്ത്തുകയും അദാനിയുടെ പദ്ധതി എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിക്കുകയുമാണ് ചെയ്തത്. 

അദാനി 50 കോടി ഡോളര്‍ പദ്ധതിയില്‍ മുടക്കാനാണ് വന്നത്. ഈയവസരത്തില്‍ ഞങ്ങള്‍ക്ക് അത് അത്യാവശ്യമാണ്. വലിയ നിക്ഷേപകര്‍ ശ്രീലങ്കയുടെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയുടെ സാധ്യത ഉപയോഗിക്കാന്‍ കടന്നുവരുന്നത് ശ്രീലങ്കയ്ക്ക് കാറ്റില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കാനുള്ള സാധ്യത കൂടുതലാണെന്നതിനുള്ള തെളിവാണ്. - അദ്ദേഹം പറഞ്ഞു.  

ഇന്ത്യന്‍ സര്‍ക്കാരിന് ഈ പദ്ധതില്‍ പ്രത്യേക താല്‍പര്യമുണ്ടെങ്കില്‍ പദ്ധതിക്ക് വേഗം കൂട്ടാന്‍ പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്‍റെ ഓഫീസോ ആവശ്യപ്പെട്ടാനെ. അത് ഇതുവരെയും ഉണ്ടായിട്ടില്ല. അദാനിയുടെ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു കാള്‍ പോലും വന്നിട്ടില്ല.- വിക്രമസിംഗെ പറഞ്ഞു.  

ആരെങ്കിലും 50 കോടി ഡോളര്‍ മുടക്കാന്‍ തയ്യാറായി ഈ മേഖലയില്‍ വരാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യും. 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.