×
login
അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലര്‍ ഭീകരവാദം പടര്‍ത്താന്‍ മുതലെടുക്കുന്നു. ഭീകരവാദത്തിലൂടെ നിഴല്‍ യുദ്ധം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎന്‍ സംശയത്തിന്റെ നിഴലിലായി. യുഎന്‍ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു.

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഭരണം അക്രമത്തിലൂടെ പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയുടെ 76 -ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.  അഫ്ഗാനിസ്ഥാന്റെ പ്രദേശം തീവ്രവാദം വ്യാപിപ്പിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ അതിലോലമായ സാഹചര്യം മുതലെടുക്കാന്‍ ഒരു രാജ്യവും ശ്രമിക്കുന്നില്ലെന്നും അത് സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഈ സമയത്ത്, അഫ്ഗാനിസ്ഥാനിലെ ആളുകള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സഹായം ആവശ്യമാണ്. അവര്‍ക്ക് സഹായം നല്‍കി നമ്മുടെ കടമ നിറവേറ്റണം.  

അഫ്ഗാനിസ്ഥാന്‍ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലര്‍ ഭീകരവാദം പടര്‍ത്താന്‍ മുതലെടുക്കുന്നു. ഭീകരവാദത്തിലൂടെ നിഴല്‍ യുദ്ധം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎന്‍ സംശയത്തിന്റെ നിഴലിലായി. യുഎന്‍ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു.

ഇന്ത്യ വളരുമ്പോള്‍ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോള്‍ ലോകം വളരുകയാണെന്നും മോദി യുഎന്‍ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സീന്‍ വികസിപ്പിച്ചു. 

12 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്കാന്‍ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്‌സീന്‍  ഉത്പാദനത്തിന് ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ഹബ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ആരംഭിച്ചു. നമ്മുടെ ഭാവി തലമുറയോട് നമ്മള്‍ ഉത്തരവാദികളാണെന്നും അദേഹം പറഞ്ഞു.  

  comment

  LATEST NEWS


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകാന്‍ പിന്തുണച്ചത് സ്‌പേസ് എക്‌സും ടെസ്‌ലയും; ജെഫ് ബെസോസ് വളരെ പിന്നില്‍


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.