×
login
എവിടെ പെങ് ഷുവായി‍? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി‍ നേതാവിന്‍റെ ലൈംഗികപീഡനം ചോദ്യം ചെയ്ത ചൈനയിലെ ടെന്നീസ് താരത്തെ കാണാനില്ല

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ലൈംഗികമായി പീഢിപ്പിച്ചെന്ന് പരാതിപ്പെട്ട ചൈനയിലെ ടെന്നീസ് താരത്തെ കാണാനില്ല. ടെന്നീസ് താരം പെങ് ഷുവായി അപ്രത്യക്ഷമായതോടെ ലോകരാഷ്ട്രങ്ങള്‍ ചൈനയെ പ്രതിക്കൂട്ടി നിര്‍ത്തുകയാണ്.

ഹോംങ്കോങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ്  ലൈംഗികമായി പീഢിപ്പിച്ചെന്ന് പരാതിപ്പെട്ട ചൈനയിലെ ടെന്നീസ് താരത്തെ കാണാനില്ല. ടെന്നീസ് താരം പെങ് ഷുവായി അപ്രത്യക്ഷമായതോടെ ലോകരാഷ്ട്രങ്ങള്‍ ചൈനയെ പ്രതിക്കൂട്ടി നിര്‍ത്തുകയാണ്.  

പെങ് ഷുയിയുടെ എവിടെയാണെന്നത് സംബന്ധിച്ചുള്ള തെളിവ് അമേരിക്കയും ഐക്യരാഷ്ട്രസഭയും ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അവര്‍ സൗഖ്യത്തോടെയിരിക്കുകയാണെന്നതിന്‍റെ തെളിവും ഹാജരാക്കാന്‍ ചൈനയോട് യുഎസും യുഎന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്‍റെ അടുത്തയാളുമായ സാങ് ഗവോലിയാണ് ഈ ലൈംഗികക്കേസില്‍ കുറ്റവാളിയായി നിലകൊള്ളുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പെങ് ഷൂയി തന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച പരാതിയില്‍ പറയുന്നു.  ട്വിറ്ററിന് തുല്ല്യമായി ചൈനക്കാര്‍ കണക്കാക്കുന്ന വെയ്‌ബോയിലെ അക്കൗണ്ടിലൂടെയാണ് പെങ് ഷൂയി ഈ പരാതി ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി വെയ്‌ബോ ഈ പോസ്റ്റ് പിന്‍വലിച്ചു.

ടെന്നീസ് താരം പെങ് ഷുവായിയുടെ വെളിപ്പെടുത്തല്‍ ചൈനയിലെ ഇന്‍റര്‍നെറ്റില്‍ അലയടിക്കുകയായിരുന്നു. അതിനിടയിലാണ് നാടകീയമായി അവര്‍ അപ്രത്യക്ഷമായിരിക്കുന്നത്. പെങ് ഷൂയിയുടെ പരാതി രാഷ്ട്രീയമാനങ്ങളുള്ള ഒന്നായതിനാല്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനം അധികാരമുപയോഗിച്ച് തുടച്ച് നീക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.  പരാതി പുറത്തറിയാതിരിക്കാന്‍ അദ്ദേഹം തന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കടുത്ത സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.  

1600 വാക്കുകളുള്ള പരാതിയാണ് ടെന്നീസ് താരം പെങ് ഷൂയി വെയ്‌ബോയില്‍ പങ്കുവെച്ചിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ പറയുന്നു. പത്ത് വര്‍ഷത്തോളം ഈ ലൈംഗിക ബന്ധം നിര്‍ബന്ധത്തിന് വഴങ്ങി തുടര്‍ന്നതായും പെങ് ഷൂയി ആരോപിക്കുന്നു.  'ഞാന്‍ എത്രമാത്രം തകര്‍ന്നുവെന്ന് വിശദീകരിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു മനുഷ്യസ്ത്രീയാണോ എന്ന് പല തവണ ചോദിച്ചിട്ടുണ്ട്. നടക്കുന്ന ഒരു ശവശരീരമായാണ് എനിക്ക് എന്നെ തോന്നുന്നത്. ഓരോ ദിവസവും ഞാന്‍ അഭിനയിക്കുകയായിരുന്നു,' പെങ് ഷുവായി പറയുന്നു.


ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗമാണ് സാങ് ഗവോലി. ചൈനയിലെ ഏറ്റവും ഉയര്‍ന്ന അധികാരകേന്ദ്രമാണ് ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍റിംഗ് കമ്മിറ്റി. 2018ല്‍ ഉപപ്രധാനമന്ത്രിയായി വിരമിച്ചു. ഇദ്ദേഹം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗിന്‍റെ അടുത്ത അനുയായി ആണ്. ഇപ്പോഴും ഇദ്ദേഹം ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ സ്വകാര്യ ജീവിതം നയിക്കുകയാണ്.

പെങിന്‍റെ പരാതി ഇന്‍റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചതോടെ ഇതിനെതിരെ ശക്തമായ നീക്കമാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകളോ കമന്‍റുകളോ എവിടെ കണ്ടാലും നീക്കം ചെയ്യുകയാണ്. അവരുടെ നീണ്ട പരാതിക്കത്ത് അരമണിക്കൂറിനുള്ളിലാണ് വെയ്‌ബോയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. പെങ് ഷുവായിയുടെ  വെയ്‌ബോ അക്കൗണ്ടിന് 50 ലക്ഷം ഫോളോവേഴ്‌സുണ്ട്. ഇപ്പോള്‍ ഇവരുടെ പഴയ പോസ്റ്റുകള്‍ക്കുള്ള കമന്‍റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

അസാധാരണ സെന്‍സര്‍ഷിപ്പിന്‍റെ ഭാഗമായി വെയ്‌ബോയിലെ ടെന്നീസ് ചര്‍ച്ച ചെയ്യുന്ന പേജുകള്‍ പോലും നീക്കം ചെയ്തിരിക്കുകയാണ്. വനിതാ ഡബിള്‍സ് ടെന്നീസില്‍ ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാളായ പെങ് ഷുവായിയുടെ തിരോധാനത്തില്‍ അമേരിക്കയ്ക്കും പ്രസിഡന്‍റ് ജോ ബൈഡനും ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ഇക്കാര്യത്തില്‍ ചൈന സ്വതന്ത്രവും ശരിയെന്നുറപ്പിക്കാവുന്നതുമായ തെളിവുകള്‍ നല്‍കണമെന്നും ജെന്‍ സാകി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവായ സാങ് ഗവോലിയ്‌ക്കെതിരെ പെങ് ഷൂയി ഉന്നയിച്ച പരാതികളെക്കുറിച്ച് സുതാര്യമായി അന്വേഷിക്കാനും ഐക്യരാഷ്ട്രസഭയും ചൈനയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. പെങ് ഷൂയി അപ്രത്യക്ഷമായതോടെ ടെന്നീസ് ടൂര്‍ണ്ണമെന്‍റുകള്‍ ചൈനയില്‍ നിന്നും പിന്‍വലിക്കുമെന്ന് വിമന്‍സ് ടെന്നീസ് അസോസിയേഷന്‍ (ഡബ്ല്യുടിഎ) പറയുന്നു. എന്നാല്‍ തികച്ചും 'കമ്മ്യൂണിസ്റ്റ്' ശൈലിയില്‍ ഇക്കാര്യത്തെക്കുറിച്ച് അരിയില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചൈനീസ് അധികൃതര്‍. പെങ് ഷൂയിയെ ചുറ്റിപ്പറ്റിയുള്ള വിവാദം അറിയില്ല. ഈ വിഷയം തന്ത്രപരമായ ചോദ്യമല്ലെന്നും ചൈനീസ് വക്താവ് സാവോ ലിജിയാന്‍ പറയുന്നു.

രണ്ടാഴ്ച മുന്‍പ് പെങ് ഷുവായി കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ ലൈംഗികപീഢനം സംബന്ധിച്ച പരാതി പുറത്തുവിട്ട ശേഷം ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന പതിവ് പല്ലവിയാണ് ചൈനീസ് സര്‍ക്കാര്‍ പാടിക്കൊണ്ടേയിരിക്കുന്നത്. ചൈനയുടെ കമ്മ്യൂണിസ്റ്റ് ഉരുക്കുമറ ഭേദിച്ച് സത്യം പുറത്തുകൊണ്ടിവരിക എളുപ്പമല്ലെന്ന് ലോകരാഷ്ട്രങ്ങള്‍ക്കറിയാം. ചൈനീസ് ഭരണകൂടം അങ്ങേയറ്റം സെന്‍സറിങിന് വിധേയമാക്കുന്ന ഇന്റര്‍നെറ്റില്‍ പെങ് ഷൂയിയെ സംബന്ധിച്ചും അവരുടെ പരാതിയെ സംബന്ധിച്ചുമുള്ള എല്ലാ സന്ദേശങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നീക്കം ചെയ്ത് കഴിഞ്ഞു.

    comment

    LATEST NEWS


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.