×
login
ലോകാരോഗ്യ സംഘടന‍‍യ്ക്ക് പ്രശംസ: ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

75 വര്‍ഷം ലോകത്തെ സേവിക്കുക എന്ന ചരിത്രപരമായ നേട്ടം കൈവരിച്ച ലോകാരോഗ്യ സംഘടനയെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് കാലത്താണ് സംഘടനയുടെ പോരായ്മകള്‍ ദൃശ്യമായത്. മഹാമാരികളെ അതിജീവിക്കാന്‍ ശേഷിയുള്ള ആഗോള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കണം.

ന്യൂദല്‍ഹി: ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ ലോകാരോഗ്യ സംഘടന സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ലോകാരോഗ്യ അസംബ്ലിയുടെ 76-ാം സമ്മേളനത്തെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

75 വര്‍ഷം ലോകത്തെ സേവിക്കുക എന്ന ചരിത്രപരമായ നേട്ടം കൈവരിച്ച ലോകാരോഗ്യ സംഘടനയെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് കാലത്താണ് സംഘടനയുടെ പോരായ്മകള്‍ ദൃശ്യമായത്. മഹാമാരികളെ അതിജീവിക്കാന്‍ ശേഷിയുള്ള ആഗോള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കണം. നൂറിലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ ഇന്ത്യ കയറ്റിയയച്ചു, പ്രധാനമന്ത്രി പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ആയുഷ്മാന്‍ ഭാരത്, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വര്‍ധന, രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുചിത്വവും കുടിവെള്ളവും ലഭ്യമാക്കാനുള്ള യജ്ഞം എന്നിവ ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കാനുള്ള എല്ലാ ശ്രമങ്ങളെയും സഹായിക്കും. പ്രധാനമന്ത്രി പറഞ്ഞു.

    comment

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.