ഇപ്പോള്‍ ലോകരാജ്യങ്ങള്‍ കമ്യൂണിസ്റ്റ് ചൈനയ്ക്കെതിരേ ഒറ്റക്കെട്ടായി രംഗത്തു വന്നതോടെ കൊറോണ വൈറസിന്റെ ഉറവിടം തേടി അന്വേഷണത്തിന് ഒരുങ്ങുകയാണ് ഡബ്ല്യുഎച്ച്ഒ. അതിനാകട്ടെ, ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ ആരോഗ്യ ശാസ്ത്രജ്ഞയും.
ലണ്ടന്‍: ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസിന്റെ ഉറവിടത്തെ ചൊല്ലി ചൈനയ്ക്കെതിരേ ലോകരാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ചൈനയുടെ സമ്മര്‍ദത്തിന് അടിമപ്പെട്ട് വിഷയത്തില്‍ കാര്യമായ അന്വേഷണത്തിന് ലോകാരോഗ്യസംഘടടന മുതിര്‍ന്നിരുന്നില്ല. ഇതേത്തുടര്‍ന്ന് സംഘടനയ്ക്കുള്ള സാമ്പത്തികസഹായം പോലും അമേരിക്ക ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ലോകരാജ്യങ്ങള്‍ കമ്യൂണിസ്റ്റ് ചൈനയ്ക്കെതിരേ ഒറ്റക്കെട്ടായി രംഗത്തു വന്നതോടെ കൊറോണ വൈറസിന്റെ ഉറവിടം തേടി അന്വേഷണത്തിന് ഒരുങ്ങുകയാണ് ഡബ്ല്യുഎച്ച്ഒ. അതിനാകട്ടെ, ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ ആരോഗ്യ ശാസ്ത്രജ്ഞയും. ലോകത്താകമാനം അഞ്ച് ലക്ഷത്തില്‍ പരം ആളുകളുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വ്യാപനം നിയന്ത്രണാതീതമായി പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ വൈറസ് ബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന് അറിയിച്ചു. സൗമ്യ സ്വാമിനാഥന് ശിശുരോഗ വിദഗ്ദ്ധയും ക്ഷയത്തിന് പ്രത്യേക ശ്രദ്ധ കൊടുത്ത ക്ലിനിക്കല്‍ ശാസ്ത്രജ്ഞയുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ ഗവേഷണ വകുപ്പിലെ സെക്രട്ടറിയും ഭാരത വൈദ്യ ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലുമാണ്. ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയുന്ന എം.എസ്.സ്വാമിനാഥന്റെയും വിദ്യാഭ്യാസ വിദഗ്ദ്ധയായ മിന സ്വാമിനാഥന്റേയും മകളാണ് സൗമ്യ.
രോഗ വ്യാപനത്തിന്റെ ഉറവിടവും രോഗം മനുഷ്യരില്‍ വ്യാപിക്കാനിടയായ സാഹചര്യവും വിശകലനം ചെയ്യാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കൊവിഡ് വ്യാപനം ആരംഭിച്ച് ആറ് മാസം കഴിയുമ്പോഴാണ് സമ്മര്‍ദം താങ്ങാനാവതെ ലോകാരോഗ്യ സംഘടന അന്വേഷണത്തിനായി ചൈനയിലേക്ക് പുറപ്പെടുന്നത്. രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ചൈനക്ക് വീഴ്ച പറ്റിയതായും ആഗോള തലത്തില്‍ മുന്നറിയിപ്പ് നല്കുന്നതില് ചൈന അലംഭാവം കാട്ടിയെന്നും വ്യക്തമായിരുന്നു. ലോകാരോഗ്യ സംഘടനയും ചൈനയും വിഷയത്തില്‍ ഒത്തു കളിക്കുകയാണെന്ന് അമേരിക്കയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയ്യാറായിരിക്കുന്നത്.
കൊറോണ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ നല്‍കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. നിലവില്‍ ലോകാരോഗ്യ സംഘടന ബീജിങിന്റെ നിയന്ത്രണത്തിലാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നിര്‍ബന്ധപ്രകാരം കൊറോണ വൈറസിനെക്കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതിനാല്‍ ഇനി ഈ സംഘടനയില്‍ അമേരിക്കയില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
ചൈനയുടെ കളിപ്പാവയാണ് ലോകാരോഗ്യ സംഘടന. അമേരിക്ക ഓരോ വര്‍ഷവും 500 മില്യണ്‍ യുഎസ് ഡോളറാണ് ലോരോഗ്യ സംഘടനയ്ക്ക് കൊടുക്കുന്നത്. എന്നാല്‍ വെറും 38 മില്യണ്‍ ഡോളര്‍ നല്കുന്ന ചൈനയ്ക്കൊപ്പമാണ് ലോകാരോഗ്യ സംഘടന നിലകൊള്ളുന്നത്. ചൈന പറയുന്നതെല്ലാം ലോകാരോഗ്യ സംഘടന ശരി വയ്ക്കുന്നു. ചൈനയുമായി വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നില്‍ക്കുകയാണെന്നും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നേരത്തെ നിര്‍ത്തി വച്ചിരുന്നു.
യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടും അമേരിക്ക സ്വീകരിച്ചിരുന്നു. മറ്റു രാജ്യങ്ങളും ലോകാരോഗ്യസംഘടനയ്ക്കെതിരേ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ചൈനീസ് വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ സംഘടന തയാറായത്.
കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യാതിഥി
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
യേശുദാസിന്റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന് ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
കാനഡയില്‍ വാക്സിന് വിരുദ്ധ പ്രതിഷേധം: പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ രഹസ്യകേന്ദ്രത്തിലൊളിച്ചു; തലസ്ഥാനം സ്തംഭിച്ചു
മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്