×
login
ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമെന്ന മുന്നറിയിപ്പുമായി നാസ; പ്രളയത്തിന് കാരണം ചന്ദ്രന്റെ ഭ്രമണപഥത്തിലെ പ്രത്യേകതരം ആക്ഷന്‍

ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയോടെ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു പ്രത്യേക 'ചലനം' കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് വഴിമാറുക.

വാഷിങ്ടണ്‍:  ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമായിരിക്കുമെന്ന് മുന്നറിയിപ്പുമായി നാസ. സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മനി  ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാസയുടെ പഠനം പുറത്തുവരുന്നത്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന മാറ്റം 2030കളുടെ പകുതിയോടെ തുടര്‍ പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു പ്രത്യേക 'ചലനം' കാരണം സമുദ്രനിരപ്പ് ഉയരുന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രളയത്തിലേക്ക് വഴിമാറുക.  ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്രനിരപ്പ് വലിയതോതില്‍ ഉയരും. തീരപ്രദേശങ്ങള്‍ വെള്ളത്തിലാകും.  

വേലിയേറ്റങ്ങളുടെ തോത് കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ തുടര്‍ച്ചായായി ഉണ്ടാകും. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ചേരുമ്പോള്‍ ലോകത്തെ കാത്തിരിക്കുന്നത് വലിയ ഭീഷണിയാണ്. ദുരന്ത സാധ്യത നേരിടാന്‍ തയ്യാറെടുപ്പ് അത്യാവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫില്‍ തോംസന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംമൂലം യുഎസില്‍ 2019ല്‍ ഉണ്ടായത് 600 പ്രളയമാണ്.

വേലിയേറ്റം തീരപ്രദേശത്തെ പതിവ് സംഭവമാണ്. പക്ഷേ, ഗവേഷകരുടെ പ്രവചനം ഈ വേലിയേറ്റങ്ങള്‍ സാധാരണയില്‍ കവിഞ്ഞ് വലിയ അപകടം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുകയാണ്. വേലിയേറ്റ സമയങ്ങളില്‍ തിര ശരാശരി രണ്ട് അടിവരെയാണ് ഉയരുക. എന്നാല്‍, ഈ ഘട്ടത്തില്‍ കൂടുതല്‍ ഉയരത്തില്‍ പൊങ്ങും. ചന്ദ്രന്റെയും ഭൂമിയുടെയും സൂര്യന്റെയും സ്ഥാനങ്ങളെ ആശ്രയിച്ച് ചിലപ്പോള്‍ ഒരു മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന വെള്ളപ്പൊക്കം ചില പ്രദേസങ്ങളില്‍ ഉണ്ടാകും. ചിലപ്പോള്‍ മാസത്തില്‍ 15 തവണവരെ വെള്ളപ്പൊക്കമുണ്ടാകാം. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കും. ഇതില്‍ പകുതി കാലം പ്രളയമുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  

 

 

  comment

  LATEST NEWS


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.