ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ താലിബാന് അനുവാദം നല്‍കിയത്. ശരിയായ രീതിയില്‍ ശരീരം മറയ്ക്കാതെ ആരേയും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നതാണ് അതില്‍ ഒന്ന്. നിബന്ധനകള്‍ പാലിക്കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും താലിബാന് വ്യക്തമാക്കിയിട്ടുണ്ട്.
കാബൂള്‍: അഫ്ഗാനില്‍ താലിബാന് ഭരണം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീകളുടെ ജോലി വിഷയം സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. എന്നാല്‍ പഴയപോലെ അല്ല, സ്ത്രീകളെ ജോലിയ്ക്ക് പോകാന്‍ അനുവദിക്കുമെന്നും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ വിവരിച്ച ശേഷമാണ് താലിബാന് ഭീകരര്‍ അധികാരത്തിലേറിയത്.
അതിനുശേഷം സ്ത്രീകള്‍ക്കെതിരെയുള്ള ശരിയത്ത് നിയമങ്ങള്‍ താലിബാന് ഭരണകൂടം കര്‍ശനമാക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കുന്ന പോലെ ശരീരം മറയ്ക്കണമെന്നും അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും താലിബാന് പോലീസിന്റെ പുതിയ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച ഉത്തരവും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. താലിബാന് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ താലിബാന് അനുവാദം നല്‍കിയത്. ശരിയായ രീതിയില്‍ ശരീരം മറയ്ക്കാതെ ആരേയും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നതാണ് അതില്‍ ഒന്ന്. നിബന്ധനകള്‍ പാലിക്കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും താലിബാന് വ്യക്തമാക്കിയിട്ടുണ്ട്.
'വനിതകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഹിജാബ് ധരിക്കാം, പക്ഷെ അത് ശരിയായ രീതിയില്‍ ആയിരിക്കണം. ഒരു കമ്പിളി എങ്ങനെയാണോ പുതയ്ക്കുന്നത് അതുപോലെ ആണ് ഉപയോഗിക്കേണ്ടത്' താലിബാന് വക്താവ് വിശദീകരിച്ചു. 1996-2001 ഭരണ കാലത്ത് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും താലിബാന് നല്‍കിയിരുന്നില്ല. അതുപോലെ തന്നെ പുരുഷന്മാര് ഷേവ് ചെയ്യുന്നതും താലിബാന് വിലക്കിയിരുന്നു.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്