×
login
ലോകം നടുങ്ങിയ സുനാമി; ക്രിസ്തുമസ് രാവിന്റെ പിറ്റേന്ന് ലോകം കണ്ണീരിലാണ്ടു, ഭൂകമ്പത്തിന്റെ കരുത്തിൽ തിരമാലകൾ സഞ്ചരിച്ചത് 7000 കിലോമീറ്റർ

ഇന്ത്യയില്‍ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഏറ്റവും നാശനഷ്ടമുണ്ടാത്. താമസിയാതെ കേരളത്തിലും സുനാമി അഞ്ഞടിച്ചു.അന്ന് 136 ഓളം പേര്‍ മരിച്ചുവീണു.

സുനാമി

തിരുവനന്തപുരം: ഇന്ന് രാജ്യാന്തര സുനാമി ദിനം.സുനാമി എന്ന രാക്ഷസത്തിരമാല ഭീതിയോടെ ആണ് ലോകം ഓര്‍മിക്കുന്നത്. 2004 ഡിസംബര്‍ 26ന് ലോകത്തെ മോത്തം ഞെട്ടിച്ചുകൊണ്ട് സുനാമി തിരമാലകള്‍ ആഞ്ഞ് അടിച്ചു. അന്ന് രണ്ട് ലക്ഷം പേരോളം കൊല്ലപ്പെട്ടിരുന്നു.

ഇന്തൊനേഷ്യയിലെ സുമാത്രക്ക് സമീപം 9.1 രേഖപ്പെടുത്തിയ ഭൂചലനത്തോടെയാണ് ലോകം കീഴ്‌മേല്‍ മറിഞ്ഞത്. ഭൂകമ്പം നടന്ന് മിനിറ്റുകള്‍ക്കുളളില്‍ തന്നെ അടുത്ത പട്ടണമായ ബാന്‍ഡ് എക്കിലേക്ക് തിരമാലകള്‍ അടിച്ചു കയറി. അന്ന് സംഹാര താണ്ഡവമാടിയ തിരമാലയില്‍ മരിച്ചത് ഒരുലക്ഷത്തോളം പേരാണ്. അവശേഷിച്ചവരുടെ എല്ലാം നഷ്ട്ടപ്പെട്ടു. വിനോദസഞ്ചാരികളായിരുന്നു കൂടുതലും മരണപ്പെട്ടത്. 

ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.പിന്നീട് തായ്‌ലാന്റിലും, അതുവഴി ഇന്ത്യയിലും എത്തി. ഇന്ത്യയില്‍ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഏറ്റവും നാശനഷ്ടമുണ്ടാത്. താമസിയാതെ കേരളത്തിലും സുനാമി അഞ്ഞടിച്ചു.അന്ന് 136 ഓളം പേര്‍ മരിച്ചുവീണു. വലിയ നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. വീണ്ടും മുന്നോട്ട് പോയ തിരമാലകള്‍ ആഫ്രിക്കന്‍ തിരങ്ങള്‍ വരെ എത്തി.


ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കരുത്തായിരുന്നു 7000 കിലോമീറ്ററുകള്‍ തിരമാലകളെ എത്തിച്ചത്. ക്രിസ്തുമസിന് പിറ്റേന്നാള്‍ ഉണ്ടായ സുനാമി ആയതിനാൽ ബോക്‌സിങ്ങ് ഡേ സുനാമി എന്നാണ് അറിയപ്പെടുന്നത്. ലോകം മുഴുവന്‍ ആഘോഷത്തിമിര്‍പ്പില്‍ നിന്നിരുന്ന ക്രിസ്തുമസ് രാവിന്റെ പിറ്റേന്ന് ലോകം കണ്ണീരിലാണ്ടുപോവുകയായിരുന്നു.

 

 

  comment

  LATEST NEWS


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)


  കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു


  ഭക്ഷണത്തിന് വേണ്ടി പശുവിനെ കൊല്ലുന്നതിനെ അനൂകലിച്ചത് നടി നിഖില വിമലിന്‍റെ അറിവില്ലായ്മയെന്ന് ബിജെപി നേതാവ് രമേശ്


  ജോലിക്കാര്‍ക്ക് ശമ്പളം നല്‍കണം; മന്ത്രി പരിഹസിക്കുകയല്ല ചെയ്യേണ്ടത്; കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുതെന്ന് എഐടിയുസി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.