×
login
ഇമ്രാന്‍റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുന്നുവെന്നാരോപിച്ച് മറിയം ഷറീഫ്‍; ഇസ്ലാമിക ശക്തികള്‍ തന്നെ വേട്ടയാടുന്നുവെന്ന് ഇമ്രാന്‍റെ മുന്‍ഭാര്യ ജെമീമ

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്‍റെ ഭാര്യ മറിയം ഷറീഫും ഇമ്രാന്‍റെ മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സമിത്തും തമ്മില്‍ ട്വിറ്ററില്‍ പോര്. ഇമ്രാന്‍റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുകയാണെന്നായിരുന്നു മറിയം ഷറീഫയുടെ ആരോപണം. ജൂതവംശജയായ ഇമ്രാന്‍റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ലക്ഷ്യംവെച്ചായിരുന്നു മറിയം ഷെറീഫയുടെ ഈ ആരോപണം.

ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്‍റെ  ഭാര്യ മറിയം ഷറീഫും ഇമ്രാന്‍റെ  മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സമിത്തും തമ്മില്‍ ട്വിറ്ററില്‍ പോര്.

ഇമ്രാന്‍റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുകയാണെന്നായിരുന്നു മറിയം ഷറീഫയുടെ ആരോപണം. ജൂതവംശജയായ ഇമ്രാന്‍റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ലക്ഷ്യംവെച്ചായിരുന്നു   മറിയം ഷെറീഫയുടെ ഈ ആരോപണം. എന്നാല്‍ 2004ല്‍ ഞാന്‍ പാകിസ്ഥാന്‍ വിട്ടത് മുതല്‍ തനിക്കെതിരെ ഇസ്ലാമിന്‍റെ  പേരില്‍ പാകിസ്ഥാനിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും തന്നെ ആക്രമിക്കുകയാണെന്നും മറിയം ഷറീഫും അത് തുടരുകയാണെന്നും ജെമീമ ട്വിറ്ററില്‍ തിരിച്ചടിച്ചു. ഇമ്രാനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം ബ്രിട്ടനില്‍ കഴിയകയാണ് ജെമീമ ഗോള്‍ഡ്സ്മിത്ത്.  

ഇസ്ലമാിന്‍റെ പേരില്‍ ആക്രമണം നേരിടുന്നുണ്ടെങ്കില്‍ അതിന് ജെമീമ കുറ്റപ്പെടുത്തേണ്ടത് മുന്‍ ഭര്‍ത്താവായ ഇമ്രാനെ തന്നെയാണെന്നായിരുന്നു ഇതിന് മറിയം ഷെറീഫയുടെ മറുപടി.  

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നവാസ് ഷെറീഫ് യുകെയില്‍ തന്‍റെ ചെറുമകന്‍റെ പോളോ മാച്ച് കാണാന്‍ പോയതിനെ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു.  പാകിസ്ഥാനില്‍ പാവപ്പെട്ടവര്‍ ജയില്‍ പോകുന്നു. ശക്തരായവര്‍ എന്‍ആര്‍ഒ സ്റ്റാറ്റസ് നേടി വിദേശത്തേക്ക് കടക്കുന്നു, ചെറുമകന്‍റെ പോളെ മാച്ച് കാണുന്നു- ഇതായിരുന്നു  ഇമ്രാന്‍റെ വിമര്‍ശനം.  പോളോ കളിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം പണവും ഒരു കുതിരയും സ്വന്തമായി വേണം. നിങ്ങളുടെ ചെറുമകന് എങ്ങിനെയാണ് ഇത്രയും പണം ലഭിച്ചതെന്ന് പറയണം. അത് പാകിസ്ഥാനിലെ ജനങ്ങളുടെ പണമാണോ - ഇമ്രാന്‍ ചോദിക്കുന്നു.

ഇമ്രാന്‍റെ ഈ പ്രസ്താവനക്കെതിരെ മറിയം ഷെറീഫ് ഇമ്രാനെതിരെ ആഞ്ഞടിച്ചതിങ്ങിനെ: 'അവന്‍ നവാസ് ഷെറീഫിന്‍റെ ചെറുമകന്‍ ആണ്. അല്ലാതെ ജെമീമ ഗോള്‍ഡ്‌സ്മിത്തിന്‍റെ ചെറുമകനല്ല. നവാസ് ഷെറീഫിന്‍റെ ചെറുമകന്‍ വളരുന്നത് ജൂതന്മാരുടെ മടിയിലല്ല.'

  comment

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.