×
login
അല്‍ ക്വയ്ദ തലവനെ കൊലപ്പെടുത്തിയ നടപടി ദോഹ കരാറിന്റെ ലംഘനം‍; ഭാവിയില്‍ യു.എസുമായുള്ള ബന്ധത്തെ ബാധിക്കും; ബൈഡന് താക്കീതുമായി താലിബാന്‍

ഈ നടപടി അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിലവിലുള്ള അവസരങ്ങളെ മോശമായി ബാധിച്ചേക്കാം മുജാഹിദ് പറഞ്ഞു.

കാബൂള്‍: അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ വധിച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് താലിബാന്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ അഫ്ഗാന്റെ മണ്ണിലെത്തി യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്നെന്നും താലിബാന്‍ സബിയുള്ള മുജാഹിദ് വ്യക്തമാക്കി.

അമേരിക്കന്‍ ഡ്രോണാണ് കാബൂളില്‍ ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്‌നമായ ലംഘനമാണെന്നും താലിബാന്‍ സബിയുള്ള മുജാഹിദ് പ്രതികരിച്ചു.  


ഈ നടപടി അമേരിക്കയുടെയും അഫ്ഗാനിസ്ഥാന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നിലവിലുള്ള അവസരങ്ങളെ മോശമായി ബാധിച്ചേക്കാം മുജാഹിദ് പറഞ്ഞു.

കാബൂളിലെ ഷെര്‍പൂര്‍ മേഖലയില്‍ ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് ബിന്‍ലാദന്റെ പിന്‍ഗാമിയായിരുന്ന അല്‍-ക്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരിയെ അമേരിക്ക വധിച്ചത്. ഇത് യുഎസിന്റെ വിജയമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു താലിബാനും യു.എസും തമ്മില്‍ ഖത്തറിലെ ദോഹയില്‍ വെച്ച് സമാധാന കരാറില്‍ ഒപ്പിട്ടത്. 2020 ഫെബ്രുവരിയിലായിരുന്നു യു.എസ്- താലിബാന്‍ കരാര്‍ അഥവാ ദോഹ കരാറില്‍ ഒപ്പുവെച്ചത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.