login
ഒരു കോടി ബിജെപി പ്രവര്‍ത്തകര്‍ പാവപ്പെട്ട 5 പേര്‍ക്ക് വീതം ഭക്ഷണം നല്‍കണമെന്ന് ആഹ്വാനം നല്‍കി ജെ.പി. നദ്ദ;ഭരണകൂടവുമായി സഹകരിക്കണം

ഒരു കോടി ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് പാവപ്പെട്ട് ആളുകള്‍ക്ക് വീതം ഭക്ഷണം നല്‍കും. വൈറസ് വ്യാപനത്തെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് തീരുമാനിക്കണം.

ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ബിജെപി. 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു.  

ഒരു കോടി ബിജെപി പ്രവര്‍ത്തകര്‍ അഞ്ച് പാവപ്പെട്ട് ആളുകള്‍ക്ക് വീതം ഭക്ഷണം നല്‍കും. വൈറസ് വ്യാപനത്തെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് തീരുമാനിക്കണം. ഒരുവിധത്തിലും ഭക്ഷണത്തിന്റെ ലഭ്യതക്കുറവ് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ബിജെപിയുടെ ഈ താരുമാനമെന്ന് നദ്ദ പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു.  

ദിവസ വേതന തൊഴിലാളികള്‍ രാജ്യത്ത് ഏറെയുണ്ട് അവര്‍ക്ക് സഹായിക്കുന്നതിനാണ് ഈ പ്രഖ്യാപനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ നിരവധി നാടുകളില്‍ ലോക്ഡൗണ്‍ മൂലം ഒറ്റപ്പെട്ട് പോയിട്ടുണ്ട്. ഈ പാവപ്പെട്ട അഞ്ചുപേര്‍ക്ക് വീതം ഭക്ഷണം നല്‍കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും നദ്ദ ആഹ്വാനം ചെയ്തു.  

ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തില്‍ അധികം പാര്‍ട്ടി പ്രവര്‍ത്തകരുമായി നദ്ദ ഓഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ജാഗ്രത പാലിക്കാനും സാമൂഹിക അകലം പാലിച്ച് ഭരണകൂടവുമായി സഹകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ട സഹായ സഹകരണം നല്‍കണമെന്നും നന്ദ കൂട്ടിച്ചേര്‍ത്തു.

 

comment

LATEST NEWS


'രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം; രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യം'; ആശംസയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്


ടൈംസ് സ്‌ക്വയറിലും 'ജയ് ശ്രീറാം'വിളികള്‍; ഡിസ്പ്ലേ ബോര്‍ഡുകളില്‍ രാമന്റെ 3ഡി ഛായാചിത്രങ്ങള്‍; ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയും


പുതിയ ഇന്ത്യയുടെ പുതിയ തുടക്കം; ആര്‍എസ്എസിന്റെ മുപ്പത് വര്‍ഷത്തെ ശ്രമം ഫലം കണ്ടു: മോഹന്‍ ഭാഗവത്


ശ്രീരാമന്‍- സംസ്‌കാരത്തിന്റെ അടിത്തറ; നാനാത്വത്തില്‍ ഏകത്വം എന്ന സത്ത: നരേന്ദ്ര മോദി


കൊറോണ ലോക്ക്ഡൗണ്‍ തളര്‍ത്തിയില്ല; ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 433 കോടിയുടെ വിറ്റുവരവ്; 50 കോടിയുടെ ലാഭവുമെന്ന് ജ്യാതി ലാബ്സ്


യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷായും സംഘവും അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്


കേരളം മുള്‍മുനയില്‍; സമ്പര്‍ക്കവും ഉറവിടവും അറിയാത്ത കേസുകളും വര്‍ധിക്കുന്നു; ഇന്ന് രോഗബാധിതരായത് 1195 പേര്‍; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്


ക്ലബ് കെട്ടിടത്തിന്റെ വാടകയ്ക്കായി പൊതു നിരത്തിലെ ലൈറ്റ് അഴിച്ചു വിറ്റ് സിപിഎം പ്രവര്‍ത്തകര്‍; 50000ന്റെ സോളാര്‍ലൈറ്റ് വിറ്റത് 2000 രൂപയ്ക്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.