login
ഫാന്‍സി കടയും റിലയന്‍സ് ഫ്രഷും സര്‍ക്കാര്‍ പൊതുമേഖല പട്ടികയില്‍; സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ നിയമനം നല്‍കിയവരുടെ ലിസ്റ്റില്‍ ആകെ അബദ്ധങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ന്യൂ മെഹറുബ ഫാന്‍സി, ആര്‍ ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങള്‍ വരെയുണ്ട് ലിസ്റ്റില്‍. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍ 100 പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍-പൊതുമേഖലയില്‍ നിയമനം നല്‍കിയവരുടെ പട്ടികയില്‍ മൊത്തം അബദ്ധങ്ങള്‍. ഫാമന്‍സി കടകളും റിലയന്‍സ് ഫ്രഷും ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടംപടിച്ചിട്ടുണ്ട്.  പ്രസ്തുത പദ്ധതിയുടെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍/പൊതുമേഖലയില്‍ നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ന്യൂ മെഹറുബ ഫാന്‍സി, ആര്‍ ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങള്‍ വരെയുണ്ട് ലിസ്റ്റില്‍. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.  

വിഷയത്തെ പരിഹസിച്ച് സംവാദകന്‍ ശ്രീജിത് പണിക്കറും ഫേസ്ബുക്കില്‍ രംഗത്തെത്തി. പോസ്റ്റിന്റെ പൂര്‍ണരൂപം-

കേരള സര്‍ക്കാരിന്റെ '100 ദിവസങ്ങള്‍ 100 പദ്ധതികള്‍' എന്ന പരിപാടിയുടെ പെവര്‍ നിങ്ങള്‍ക്കറിയുമോ?

സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍. പ്രസ്തുത പദ്ധതിയുടെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍/പൊതുമേഖലയില്‍ നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ന്യൂ മെഹറുബ ഫാന്‍സി, ആര്‍ ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങള്‍ വരെയുണ്ട് ലിസ്റ്റില്‍. ഈ കടകള്‍ ഒക്കെ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ ആയ വിവരം ഞാന്‍ അറിഞ്ഞില്ലുണ്ണീ.

തീര്‍ന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഫ്രഷ് എന്ന 'സര്‍ക്കാര്‍/പൊതുമേഖലാ' സ്ഥാപനത്തിലേക്കും സര്‍ക്കാര്‍ നിയമനം നടത്തിയിട്ടുണ്ടത്രേ!

ഇനി പത്തനംതിട്ട ജില്ലയില്‍ സൈക്കിള്‍ ടയറില്‍ കാറ്റു നിറയ്ക്കുന്ന 'പാപ്പീസ് ടയറില്‍ എയര്‍ ഫില്ലിങ് സെന്റര്‍' എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതില്‍ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവാന്‍! സര്‍ക്കാര്‍ ഇസ്തം. ??

കണ്ടു കുളിരുകോരാന്‍ https://100days.kerala.gov.in/.../employee_administartive... എന്ന പേജില്‍ പോകുക. 'ജില്ല തിരിച്ചുള്ള നിയമന വിവരങ്ങള്‍' എന്ന ലിങ്കില്‍ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാല്‍ ഇതൊക്കെ അതില്‍ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.

 

 

  comment

  LATEST NEWS


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കം; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍


  വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം


  പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം


  ആലുവ ശിവരാത്രിക്കും നിയന്ത്രണം: ബലിതര്‍പ്പണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍


  ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി


  ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട


  'നരഭാരതി'യുടെ സങ്കീര്‍ത്തനം


  ജോജു ജോര്‍ജ്ജും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റാര്‍' ഒരുങ്ങുന്നു; ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.