login
സംസ്ഥാനത്ത് നിന്ന് 104 റഷ്യന്‍ പൗരന്‍മാര്‍ മോസ് കോയിലേക്ക് യാത്ര തിരിച്ചു

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്ന 75 പേരും ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 29 പേരുമാണ് തിരികെ പോയത്.

തിരുവനന്തപുരം: കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 104 റഷ്യന്‍ ടൂറിസ്റ്റുകള്‍ തിരികെ മോസ്‌കോയിലേക്ക് യാത്ര തിരിച്ചു.വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് റോയല്‍ ഫ്‌ളൈറ്റ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കൊല്‍ക്കത്ത, യെക്കത്രിന്‍ബര്‍ഗ് വഴിയാണ് വിമാനം മോസ് കോയിലെത്തുക.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്ന 75 പേരും ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 29 പേരുമാണ് തിരികെ പോയത്.

തിരുവനന്തപുരത്തെ റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി നായരാണ് നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചത്. വിമാനത്തില്‍ കയറുന്നതിനു മുമ്പ് എല്ലാ യാത്രക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

ലോക് ഡൗണിനു ശേഷം ഏതാണ്ട് 2500 ഓളം വിദേശ പൗരന്‍മാരാണ് കേരളത്തില്‍ നിന്നും മടങ്ങിയത്. ഇതില്‍  ജര്‍മ്മനി (232), യുകെ(268), ഫ്രാന്‍സ്(112), സ്വിറ്റ്‌സര്‍ലാന്റ്(115) എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാരും ഉള്‍പ്പെടും.

കേരളത്തില്‍ തുടര്‍ന്ന വിദേശ പൗരന്‍മാരുടെ താമസവും മറ്റ് സൗകര്യങ്ങളും കുറ്റമറ്റതാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയെന്ന ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശ പൗരന്‍മാരുമായി കേരള ടൂറിസം വകുപ്പ് നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.

ലോക് ഡൗണിനെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ അതീവ പ്രാധാന്യം നല്‍കിയാണ് കേരളത്തില്‍ തങ്ങിയ വിദേശ പൗരന്‍മാര്‍ക്ക് സൗകര്യമൊരുക്കിയതെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. ഏറ്റവും മികച്ച രീതിയില്‍ ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടൂറിസം വകുപ്പ് ജില്ലകള്‍ തോറും രൂപീകരിച്ച ഹെല്‍പ് ഡെസ്‌കുകള്‍ വഴി വിദേശ പൗരന്‍മാരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി എന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു.

 

comment

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.