login
ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോക ബാങ്ക്; ലോക ജനസംഖ്യയുടെ പത്തു ശതമാനം പട്ടിണിയിലാകും

ഈ വര്‍ഷം 11.5 കോടി പേര്‍ കൊടിയ ദരിദ്രം അനുഭവിക്കുമെന്നും ലോകബാങ്ക് വിലയിരുത്തി

വാഷിങ്ടണ്‍: കോവിഡ് മഹാമാരി നിലവിലുള്ള ദരിദ്രരുടെ എണ്ണം ഉയര്‍ത്തുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം  ലോകത്തെ ജനങ്ങളില്‍ 9.1  മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമൊണ് ലോക ബാങ്ക് സൂചിപ്പിച്ചു.ഈ വര്‍ഷം 11.5 കോടി പേര്‍ കൊടിയ ദരിദ്രം അനുഭവിക്കുമെന്നും ലോകബാങ്ക് വിലയിരുത്തി . കോവിഡ്  ലോകം മുഴുവന്‍ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തില്‍ ആഗോള സാമ്പത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പു നല്‍കി. കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു കയറ്റം ദാരിദ്ര്യ ലഘൂകരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ അനന്തരഫലമായി  ചിലപ്പോള്‍ ജനങ്ങള്‍ക്ക് ദിവസ ചിലവ് 1.50 ഡോളറില്‍ പരിമിതപ്പെടുത്തേണ്ടി  വന്നേക്കാം. ഇത്  115 മില്ല്യണ്‍ ആളുകള്‍ക്കും ബാധിച്ചേക്കാമെന്നും ലോകബാങ്ക് വിലയിരുത്തി. ആയതിനാല്‍ ലോകരാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തിക ഭദ്രതയ്ക്കായി മൂലധനം, തൊഴില്‍, മറ്റു ഉപയോഗ്യമായ വസ്തുക്കള്‍ എന്നിവയെ മറ്റു മേഖലകളിലേക്ക് വ്യാപരിച്ച് പുതിയ സാമ്പത്തിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം.

2020 ല്‍ ലോകത്തെ 9.1 ശതമാനം മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് ബാങ്ക് സൂചിപ്പിച്ചു. ലോകമെമ്പാടും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാത്ത പ്രതികൂല സാഹചര്യങ്ങളില്‍ ഇത് 7.9 ശതമാനമായിരുന്നു. അതാണ് നിലവില്‍ മൂന്നു മുതല്‍ മൂന്നര ശതമാനത്തോളം വര്‍ദ്ധനവില്‍ എത്തിയതെന്നും ഇനിയും ഈ നിരക്കുകള്‍ കൂടാമെന്നും കണക്കുകള്‍ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം പുതുതായി ദരിദ്രരായ പലരും ഇതിനകം ഉയര്‍ന്ന ദാരിദ്ര്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും. അല്ലായിടത്തും ഇത്തരം ദരിദ്രരാവുന്ന ശരാശരി മുന്‍പത്തേക്കാള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും മധ്യ വരുമാനമുള്ള രാജ്യങ്ങളില്‍ (എം.ഐ.സി) പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയാകും. കണക്കു പ്രകാരം 27-40 ദശലക്ഷം പുതിയ ദരിദ്രരുള്ള സബ്-സഹാറന്‍ ആഫ്രിക്കയും 49-57 ദശലക്ഷം പുതിയ ദരിദ്രരുള്ള ദക്ഷിണേഷ്യയും ബാങ്കിന്റെ പ്രവചനമനുസരിച്ച് വളരെ മോശമായി ബാധിക്കും. ഇത് സാധാരണ ജീവിതത്തില്‍ നന്നായി തന്നെ ബാധിക്കും.

'കോവിഡ് പാന്‍ഡെമിക് മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം,'' ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് ഒരു പത്രക്കുറിപ്പിലൂടെ പറഞ്ഞു.

''വികസന പുരോഗതിയിലേക്കും ദാരിദ്ര്യ ലഘൂകരണത്തിലേക്കും വഴിവച്ച ഈ ഗുരുതരമായ തിരിച്ചടി മാറ്റുന്നതിന് വേണ്ടി മൂലധനം, തൊഴില്‍, കഴിവുകള്‍, പുതുമ എന്നിവ പുതിയ ബിസിനസ്സുകളിലേക്കും മേഖലകളിലേക്കും നീങ്ങാന്‍ അനുവദിച്ചുകൊണ്ട് എല്ലാ ലോക രാജ്യങ്ങളും കോവിഡിന് ശേഷമുള്ള മറ്റൊരു പുതിയ സമ്പദ്വ്യവസ്ഥയ്ക്ക് തയ്യാറാകേണ്ടതുണ്ട്. ഇതിനായുള്ള ലോക ബാങ്ക് ഗ്രൂപ്പ് പിന്തുണ ഉണ്ടാവും. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച പുനരാരംഭിക്കാനും COVID-19 ന്റെ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളോട് പ്രതികരിക്കാനും ലോകബാങ്ക് സഹായിക്കും ' അദ്ദേഹം പറഞ്ഞു.

 

comment

LATEST NEWS


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.