login
12 മില്യൻ പേർക്ക് ക്രിസ്തുമസ്സിനു ശേഷം തൊഴിൽ രഹിത വേതനം നഷ്ടപ്പെടും, വളരെ അപകടകരമായ അവസ്ഥയെന്ന് സർവ്വേ റിപ്പോർട്ട്

തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനോ വാടക നൽകുന്നതിനോ അത്യാവശ്യ ചെലവുകൾക്കോ പണം ലഭിക്കാതെ വരുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് സർവ്വേ വെളിപ്പെടുത്തുന്നു.

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ വൈസ് എയ്ഡ് റിലീഫ് ,എക്കണോമിക്ക് സെക്യൂരിറ്റി ആകൂ എന്നീ രണ്ടു പ്രധാന ഗവൺമെന്റ് പദ്ധതികൾ ഡിസംബർ 26 - ന് അവസാനിക്കുന്നതോടെയാണ് പന്ത്രണ്ടു മില്യനിലധികം പേർക്ക് തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുകയെന്ന് സെൻഞ്ച്വറി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പാൻഡമിക്ക് അൺ എംപ്ളോയ്മെന്റ് അസിസ്റ്റന്റ് പ്രോഗ്രാമിൽ 7.3 മില്യൻ പേർക്കും പാൻഡമിക്ക് എമർജൻസി അൺ എംപ്ളോയ്മെന്റ് കോമ്പൻസേഷൻ പ്രോഗ്രാമിൽ 4.6 മില്യൻ തൊഴിൽ രഹിതർക്കുമാണ് ഡിസംബർ 26 വരെ തൊഴിലില്ലായ്മ വേതനം ലഭിക്കുക. അമേരിക്കയിൽ ഇപ്പോൾ 21 .1 മില്യൺ പേർക്കാണ് തൊഴിലില്ലായ്മ വേതനം ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനോ വാടക നൽകുന്നതിനോ അത്യാവശ്യ ചെലവുകൾക്കോ പണം ലഭിക്കാതെ വരുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് സർവ്വേ വെളിപ്പെടുത്തുന്നു.  

ഭരണതലത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിലും തുടർന്ന് തൊഴിലില്ലായ്മ വേതനം ലഭിക്കുക എളുപ്പമല്ല. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരെയാണ് ഇതു സാരമായി ബാധിക്കുക. സെക്കന്റ് സ്റ്റിമുലസ് ചെക്കിനെക്കുറിച്ചും അടിയന്തിര തീരുമാനം ഉണ്ടാകേണ്ടിയിരിക്കുന്നു.

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.