login
15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും: ഒരാളും പട്ടിണി കിടക്കാന്‍ ഇടവരരുത്.

മരുന്ന്, ഭക്ഷണസാധനങ്ങള്‍ എന്നിവ വാങ്ങാന്‍ നിശ്ചിത സമയത്ത് പുറത്തുപോകാം. ഏതെങ്കിലും ഒരു രോഗിയ പരിചരിക്കാന്‍ പോകാം. ഇങ്ങനെ അനുവദിച്ച കാര്യങ്ങള്‍ക്കു മാത്രമേ പുറത്തുപോകാന്‍ പാടുള്ളു. പറയുന്നത് വീടുകളില്‍ അകത്തു കഴിയാനാണ്. അത് പാലിക്കണം. പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പല തരത്തിലാണെന്ന് ഓര്‍ക്കണം.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ന്യായമായ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ന്യായ മായ കാര്യം ഒരു സുഹൃത്തിനെ സന്ദര്‍ശിക്കലല്ല. ഒരു വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിന് പോകലല്ല, സാധാരണ ഗതിയില്‍ ഒരു സുഖവിവരം അന്വേഷിച്ചുപോകലല്ല. ആ പതിവെല്ലാം തെറ്റുകയാണ്.

മരുന്ന്, ഭക്ഷണസാധനങ്ങള്‍ എന്നിവ വാങ്ങാന്‍ നിശ്ചിത സമയത്ത് പുറത്തുപോകാം. ഏതെങ്കിലും ഒരു രോഗിയ പരിചരിക്കാന്‍ പോകാം. ഇങ്ങനെ അനുവദിച്ച കാര്യങ്ങള്‍ക്കു മാത്രമേ പുറത്തുപോകാന്‍ പാടുള്ളു. പറയുന്നത് വീടുകളില്‍ അകത്തു കഴിയാനാണ്.  അത് പാലിക്കണം. പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പല തരത്തിലാണെന്ന് ഓര്‍ക്കണം.

ഭക്ഷണം, മരുന്ന്, രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവരുടെയെല്ലാം പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടും. എല്ലാവരു ടെയും പ്രശ്‌നങ്ങള്‍ ഒറ്റകേന്ദ്രത്തില്‍ നിന്ന് പരിഹരിക്കാന്‍ കഴിയില്ല. അതിവിപുലമായ വികേന്ദ്രീകൃത സംവിധാനമാണ് ഒരുക്കുന്നത്. അത് ഫലപ്രദമാക്കാന്‍ വാര്‍ഡുതല സമിതികള്‍ ഉണ്ടാകും.

സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ്തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിനനുസൃതമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കേണ്ടത്.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കും. പഞ്ചായത്ത്/നഗരസഭ അതിര്‍ത്തിയില്‍ എത്ര കുടുംബങ്ങളിലാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കണക്ക് എടുക്കും. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കും. ഇക്കാര്യങ്ങള്‍ക്ക്  പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടെല ഫോണ്‍ നമ്പര്‍ നല്‍കും. ആ നമ്പറില്‍ വിളിച്ചുപറഞ്ഞാല്‍ ഭക്ഷണം എത്തിക്കുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടാക്കും.

പാചകക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണക്കാരെ അതത് സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. അങ്ങനെ പോകുന്ന പ്രവര്‍ത്തകര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിരിക്കണം.

പലരും പട്ടിണി കിടക്കാന്‍ ഇടവരുന്ന സാഹചര്യമാണ് ഉള്ളത്. ഒരാളും നമ്മുടെ നാട്ടില്‍ പട്ടിണി കിടക്കാന്‍ ഇടവരരുത്. ചില ദുരഭിമാനികള്‍ നേരിട്ട് പറഞ്ഞില്ല എന്നു വരും. എന്നാല്‍, ടെലഫോണ്‍ നമ്പര്‍ കൊടുത്താല്‍ വിളിച്ചുപറയും.  

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്ക് നേരത്തെതന്നെ നല്ല തോതില്‍ അരി കൊടുക്കുന്നുണ്ട്. അത് തുടരും. അതിനുപുറമെ മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട തരത്തില്‍ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാന്‍ ഇടവരരുത്.

രോഗം വന്ന് അലയുന്നവരുടെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനം ഉപയോഗിക്കും. ഡിഎംഒ തലത്തില്‍ ഇതിന് പ്രത്യേകം സംവിധാനമുണ്ടാക്കണമെന്ന് നിര്‍ദേശിച്ചു

ഭക്ഷണം പാചകം ചെയ്യുന്നവരുടെ പരിസര-വ്യക്തിശുചിത്വം നിലവാര മുള്ളതാകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഉറപ്പുവരുത്തേണ്ട താണ്.  

പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗമാണ് എല്‍പിജി സിലിണ്ടര്‍ വിതരണക്കാര്‍, പത്രവിതരണക്കാര്‍, പാല്‍വിതരണം ചെയ്യുന്നവര്‍ എന്നിവര്‍.  ഇവര്‍ പാലിക്കേണ്ട ആരോഗ്യസുരക്ഷയെക്കുറിച്ച് ബോധ വല്‍ക്കരണം നടത്തും.

അത്യാവശ്യ സര്‍വീസുകള്‍ നടത്താനായി യാത്ര ചെയ്യുന്നവര്‍ക്ക് ഐഡി കാര്‍ഡുകള്‍ ഇല്ലെങ്കില്‍, ജില്ലാ ഭരണസംവിധാനം താല്‍ ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ഇതിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് ഉടന്‍ കാര്‍ഡുകള്‍ നല്‍കാന്‍ സംവിധാനമുണ്ടാ ക്കണം. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമയ്ക്ക് ഇവര്‍ക്കായി തിരിച്ചറിയല്‍ രേഖ നല്‍കാന്‍ സംവിധാനം ഉണ്ടാക്കണം

 

comment
  • Tags:

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.