login
സിറ്റി-ലിവര്‍പൂള്‍‍ പോരാട്ടം സമനിലയില്‍

ലിവര്‍പൂളിനായി പതിമൂന്നാം മിനിറ്റില്‍ മുഹമ്മദ് സലാ പെനാല്‍റ്റിയിലൂടെ ലീഡ് നേടി. 31-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് സിറ്റിയെ ഒപ്പമെത്തിച്ചു.

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരു ടീമുകളുടേയും  ഗോളുകള്‍. ലിവര്‍പൂളിനായി പതിമൂന്നാം മിനിറ്റില്‍ മുഹമ്മദ് സലാ പെനാല്‍റ്റിയിലൂടെ ലീഡ് നേടി. 31-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് സിറ്റിയെ ഒപ്പമെത്തിച്ചു.  

ആദ്യ പകുതി അവസാനിക്കും മുമ്പ് സിറ്റിക്ക് ലഭിച്ച പെനാല്‍റ്റി ഡി ബ്രുയിന്‍ പാഴാക്കിയതോടെയാണ് നിര്‍ണായക വിജയം നഷ്ടപ്പെട്ടത്. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുണ്ടാക്കാന്‍ മടിച്ച ഇരു ടീമുകളും സമനില വഴങ്ങുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തായി. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുകളുള്ള സിറ്റി പതിനൊന്നാമതാണ്.  

മറ്റൊരു മത്സരത്തില്‍ ആര്‍സണലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ല തകര്‍ത്തു. ഒലി വാറ്റ്കിന്‍സിന്റെ ഇരട്ട ഗോളാണ് മികച്ച വിജയം സമ്മാനിച്ചത്. മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്‌സിനെയും ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെയും കീഴടക്കി.  

 

 

comment

LATEST NEWS


ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന്‍ ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍


സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു


7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്‍പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്


മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്‌സയെ അട്ടിമറിച്ച അത്‌ലറ്റിക്കിന് സൂപ്പര്‍ കപ്പ്


'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ


കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും


ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍


മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.