login
കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 20000 പേര്‍; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശിക്കും കൊറോണ

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

മലപ്പുറം: എടപ്പാളില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നവജാത ശിശുക്കളടക്കം ഇരുപതിനായിരത്തോളം പേര്‍. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ തയാറാക്കിയ പട്ടികയില്‍ മാത്രമുള്ള കണക്കാണിത്.  

ശിശുരോഗ ചികിത്സകനായ വട്ടംകുളം ശുകപുരം സ്വദേശിയെ കാണാന്‍ ഒപിയിലെത്തിയത് രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐപിയിലെത്തിയത് 160 പേരുമാണ്. വട്ടംകുളം കണ്ണഞ്ചിറ സ്വദേശി ഒപിയിലും ഐപിയിലുമായി കണ്ടത് 5,500 പേരെയാണ്. ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെ. ജൂണ്‍ അഞ്ചിന് ശേഷം ഇവരെ കണ്ടവരുടെ പട്ടികയാണ് ഇപ്പോള്‍ തയാറാക്കിയിട്ടുള്ളത്. എല്ലാവരോടും വീടുകളില്‍ ക്വാറെന്റെനില്‍ കഴിയാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.

ഇവരില്‍ 1000 പേരെ രണ്ട് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനമെന്ന് മലപ്പുറം ഡിഎംഒ കെ. സക്കീന അറിയിച്ചു. ഇന്നലെ മലപ്പുറം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചു പേര്‍ എടപ്പാള്‍-പൊന്നാനി മേഖലയിലുള്ളവരാണ്.

സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കില്‍ ജൂലൈ ആറു വരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഉറവിടമറിയാത്ത രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. അതിനിടെ ജൂണ്‍ 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന് (55) കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 23 ആയി.

comment

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.