ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തെ ലോക പുരുഷ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യക്ക് നഷ്ടമായി. ആതിഥേയത്വം വഹിക്കുന്നതിനുള്ള ഫീസ് നല്‍കാത്തതിനെ തുടര്‍ന്നാണിത്.
ആതിഥേയരായ ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യ കരാര്‍ അനുസരിച്ചുള്ള ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അവകാശം റദ്ദാക്കുകയാണ്. റദ്ദാക്കലിനുള്ള ഫീസായി ഇന്ത്യ അഞ്ചു ലക്ഷം ഡോളര്‍ നല്‍കണമെന്നും ഇന്റര്‍ നാഷണല്‍ ബോക്സിങ് അസോസിയേഷന് (എഐബിഎ) അറിയിച്ചു.
ഈ ചാമ്പ്യഷിപ്പ് ബെല്‍ഗ്രേഡിന് അനുവദിച്ചു. മാറ്റിവയ്്ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്സിനുശേഷം ഈ ചാമ്പ്യന്‍ഷിപ്പ് നടത്തുമെന്ന് എഐബിഎ ഇടക്കാല പ്രസിഡന്റ് മുഹമ്മദ് മുഷ്താനെ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ഓപ്പണില്‍ മത്സരിച്ച ബോക്സര്മാര്ക്ക്് പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് എഐബിഎ ഈ വര്‍ഷം ഫെബ്രുവരിയില്‍ ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചിരുന്നു. 2021 ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ആതിഥേയ ഫീസ് നല്‍കണമെന്നും ഈ കത്തില്‍ സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: