login
കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് ; കര്‍ഷകര്‍‍ക്ക് താങ്ങായ പ്രധാനമന്ത്രി ഫസല്‍ ബീമാ പദ്ധതിക്ക് ഇന്ന് അഞ്ചുവയസ്;ഇതുവരെ നല്‍കിയത് 90,000 കോടി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളില്‍ ഏറ്റവും ജനപ്രീയമായവയുടെ എണ്ണത്തില്‍പ്പെടുന്ന പദ്ധതിയാണ് പിഎംഎഫ്ബി.

ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ഷിക വിളകള്‍ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയായ  പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ട് ഇന്ന് അഞ്ചുവര്‍ഷം തികഞ്ഞു. ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കില്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രതിവര്‍ഷം 5.5 കോടിയിലധികം കര്‍ഷകരാണ് പദ്ധതിയില്‍ ഭാഗമാകാന്‍ അപേക്ഷിക്കുന്നത്.  

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളില്‍ ഏറ്റവും ജനപ്രീയമായവയുടെ എണ്ണത്തില്‍പ്പെടുന്ന പദ്ധതിയാണ് പിഎംഎഫ്ബി. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ്‌വരെ കര്‍ഷകര്‍ക്ക് ഹെക്ടറിന് ശരാശരി  15,100 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്. എന്നാല്‍, പിഎംഎഫ്ബി വഴി കര്‍ഷകര്‍ക്ക് ഹെക്ടറിന് 40,700 രൂപയാണ് നഷ്ടപരിഹാരതുകയായി ലഭിക്കുന്നത്. ഇതുവരെ 90,000 കോടിയില്‍ അധികം വരുന്ന തുക ക്ലയിമായി നല്‍കികഴിഞ്ഞു.  

ഇന്‍ഷുറന്‍സിനായുള്ള മൊബൈല്‍ ആപ്പ്,  വിളനഷ്ടം നിര്‍ണ്ണയിക്കുന്നതിന് ഉപഗ്രഹചിത്രം, ഡ്രോണ്‍, നിര്‍മ്മിത ബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകള്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. പ്രാദേശിക പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന വ്യക്തിഗത വിള നഷ്ടങ്ങള്‍ക്കും വിളവെടുപ്പിനുശേഷം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്നാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.  

 

 

 

 

 

 

 

 

 

 

comment

LATEST NEWS


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.