login
ക്ഷീര വികസനത്തിന് കേന്ദ്രത്തിന്റെ 58.72 കോടി; നേട്ടം ലഭിക്കുന്നത് 14,461 ക്ഷീരകര്‍ഷകര്‍ക്ക്

1998 മുതല്‍ ലോകത്തിലെ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ളതും ഭാരതത്തിലാണ്. 1950-51 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ പാല്‍ ഉല്‍പാദനം 17 ദശലക്ഷം ടണ്ണില്‍ നിന്ന് 176.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2016-17ല്‍ ഇത് 165.4 ദശലക്ഷം ടണ്ണായിരുന്നു. 6.65 ശതമാനം വളര്‍ച്ചായാണ് രേഖപ്പെടുത്തിയത്. ലോക പാല്‍ ഉല്‍പാദനത്തില്‍ 1.46 ശതമാനം വര്‍ധനയുണ്ടായതായി എഫ്എഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊച്ചി: പത്തു വര്‍ഷത്തിനിടെ ക്ഷീരകര്‍ഷകരുടെ സംരംഭകരുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 58.72 കോടി രൂപ. കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യ, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പാണ് ക്ഷീര സംരംഭകത്വ വികസന പദ്ധതിക്ക് (ഡിഇഡിഎസ്) സബ്‌സിഡിയായി പണം നല്‍കിയത്. 2010-11 സാമ്പത്തിക വര്‍ഷം മുതല്‍ ഇതു വരെ 14,461 ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടിയെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്ര ക്ഷീര വകുപ്പ് വ്യക്തമാക്കി.

1998 മുതല്‍ ലോകത്തിലെ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ളതും ഭാരതത്തിലാണ്. 1950-51 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ പാല്‍ ഉല്‍പാദനം 17 ദശലക്ഷം ടണ്ണില്‍ നിന്ന് 176.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2016-17ല്‍ ഇത് 165.4 ദശലക്ഷം ടണ്ണായിരുന്നു. 6.65 ശതമാനം വളര്‍ച്ചായാണ് രേഖപ്പെടുത്തിയത്. ലോക പാല്‍ ഉല്‍പാദനത്തില്‍ 1.46 ശതമാനം വര്‍ധനയുണ്ടായതായി എഫ്എഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2016 ല്‍ 800.2 ദശലക്ഷം ടണ്ണില്‍ നിന്ന് 2017 ല്‍ 811.9 (എസ്റ്റിമേറ്റ്) ടണ്ണായി ഉയര്‍ന്നു. 1950-51 കാലയളവില്‍ പ്രതിദിനം 130 ഗ്രാം ആയിരുന്ന രാജ്യത്ത് പ്രതിശീര്‍ഷ പാല്‍ ലഭ്യത. 2017-18ല്‍ അത് 374 ഗ്രാമായി ഉയര്‍ന്നു. അതേസമയം 2017 ല്‍ ലോകത്തെ ശരാശരി ഉപഭോഗം പ്രതിദിനം 294 ഗ്രാമായിരുന്നു. ഇത് വളരുന്ന നമ്മുടെ ജനസംഖ്യയുടെ പാല്‍, പാല്‍ ഉല്‍പന്നങ്ങളുടെ ലഭ്യതയിലെ സ്ഥിരമായ വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ പ്രധാന ദ്വിതീയ സ്രോതസ്സായി ക്ഷീരകര്‍ഷകര്‍ മാറിയിരിക്കുന്നു. പ്രത്യേകിച്ചും വനിതാ കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കുന്ന അവസരങ്ങള്‍ നല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.

  comment
  • Tags:

  LATEST NEWS

  അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികത്തിനു കൊടിയേറി

  തന്ത്രി കണ്ഠരര് രാജീവര് ശബരിമല ആചാരലംഘനത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ചു; താഴ്മണ്‍ മഠത്തിലെത്തി തന്ത്രി കുടുംബത്തെ സന്ദര്‍ശിച്ച് കെ.സുരേന്ദ്രന്‍

  താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; മേഖലയിൽ അതീവ ജാഗ്രതാ നിർദേശം

  സിപിഎം-സിപിഐ പോരില്‍ റോഡ് പണി മുടങ്ങി; ജനം ദുരിതത്തില്‍

  കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത

  ചന്ദനമരം മുറിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകനെ വിട്ടയച്ച് പോലീസ്

  വിജയയാത്ര നാളെ കൊല്ലത്ത്

  കുണ്ടറ അലിന്റ് തകര്‍ത്തതിന് പിന്നില്‍ ദുരൂഹതകളേറെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.