തങ്ങളുടെ നാടിന് അഭിമാനമായ നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരിക്ക് മികച്ച സ്ത്രീ സംരംഭകയ്ക്കുള്ള ലക്ഷ്മി അവാര്‍ഡ് നല്കി ബനസ്കന്ത ജില്ലാ ഭരണകൂടം ആദരിച്ചു.
പ്രായം തളര്‍ത്താത്ത ദൃഢനിശ്ചയത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമായിരിക്കുകയാണ് ഗുജറാത്ത് ബനസ്കന്ത ജില്ലയിലെ നാഗാന ഗ്രാമത്തില്‍ നിന്നുള്ള ക്ഷീര കര്‍ഷക നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരി. പാല് വില്‍പ്പനയിലൂടെ മാത്രം 1.10 കോടിരൂപയാണ് 2020ല്‍ ഈ അറുപതുകാരി സമ്പാദിച്ചത്. തന്റെ ഗ്രാമത്തിലേയ്ക്കും സമീപ പ്രദേശങ്ങളിലേയ്ക്കും പാല് ലഭ്യമാക്കുന്ന ഒരു യൂണിറ്റ് തന്നെ സ്ഥാപിച്ചിരിക്കുകയാണ് നവാല്‍ബെന്‍ ഇപ്പോള്‍.
തനിക്ക് നാല് ആണ്‍മക്കളാണുള്ളത്. അവര്‍ നാലുപേരുംകൂടി ജോലിചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ വരുമാനം താന്‍ വമ്പാദിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 1.10 കോടിരൂപ പാല്വിറ്റത്തിലൂടെ സമ്പാദിക്കാനായി. അതിനു മുമ്പുള്ള വര്‍ഷം 87.95 ലക്ഷം രൂപയായിരുന്നു. എല്ലാ ചിലവും കഴിഞ്ഞ് പ്രതിമാസം ഇപ്പോള്‍ 3.50 ലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നും നവാല്‍ബെന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വീട്ടില്‍ തന്നെ ഒരു പാല് സംസ്കരണ യൂണിറ്റ് സ്ഥാപിച്ചു. ഇപ്പോള്‍ സമീപഗാരമത്തിലേക്കും പാല് നല്‍കുന്നത് നവാല്ബെന്നിന്റെ ഈ കമ്പനിയില്‍ നിന്നാണ്. 80 എരുമകളും 45 പശുക്കളും തന്റെ ഡയറിയിലുള്ളത്. തന്റെ സംരഭത്തില്‍ നാട്ടുകാരായ 15 പേര്‍ക്ക് ജോലി നല്‍കാനായെന്നും നിറഞ്ഞ മനസ്സോടെ അവര്‍ പറഞ്ഞു.
തങ്ങളുടെ നാടിന് അഭിമാനമായ നവാല്‍ബെന്‍ ദല്‍സംഗ്ഭായ് ചൗധരിക്ക് മികച്ച സ്ത്രീ സംരംഭകയ്ക്കുള്ള ലക്ഷ്മി അവാര്‍ഡ് നല്കി ബനസ്കന്ത ജില്ലാ ഭരണകൂടം ആദരിച്ചു. നവാല്ബെന്നിപ്പോള് രാജ്യത്തെ മുന്‍ധാര വ്യവസായ മാസികകളിലടക്കം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
'ഈ യുദ്ധം നമ്മള് ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്സിന് വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍
ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അറിയുക 'ടാറ്റാ' യെ; കുത്തക വിരോധത്തോട് റ്റാറ്റാ പറയും: ലോകത്തിലെ ഏറ്റവും എത്തിക്കല്‍ ആയ ബിസിനസ് ഗ്രൂപ്പ്
വ്യവസായ മേഖലയില്‍ ഗുണമേന്മയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യം; 'ഉദ്യോഗ് മന്ധന്' വെബിനാര്‍ ഇന്ന് ആരംഭിക്കും
അംബികാ വിലാസം വില്ലയ്ക്ക് പുതിയ ഭംഗി. വില്ലയില്‍ ഇനി ആര്‍ക്കും താമസിക്കാം.
അവശിഷ്ടത്തില്‍ നിന്നും ലക്ഷ്മി മേനോന് നെയ്തെടുത്ത പ്രത്യാശയുടെ 'ശയ്യ'കള്‍
ടേം ഇന്‍ഷുറന്‍സിന് പുതിയ പ്രചാരണവുമായി എച്ച്ഡിഎഫ്സി
ട്രാന്സ്ട്രോയ് ഇന്ത്യാ ലിമിറ്റഡ് കമ്പനി നടത്തിയത് വന്‍വെട്ടിപ്പ്; കാനറ ബാങ്കില്‍ നിന്ന് തട്ടിയത് 678 കോടി രൂപ