login
ആപ്പിളിന്റെ ഒമ്പത് യൂണിറ്റുകള്‍ ചൈന ഉപേക്ഷിച്ച് ഇന്ത്യയിലെത്തി; സന്നദ്ധത പ്രകടിപ്പിച്ച കൂടുതല്‍ കമ്പനികളുടെ വിവരം പുറത്തുവിട്ട് കേന്ദ്രം

രാജ്യത്തെ മൊബൈല്‍ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് എന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

ബെംഗളൂരു: കൊറോണ പ്രതിസന്ധിയിലും പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഒമ്പത് യൂണിറ്റുകള്‍ ചൈന ഉപേക്ഷിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. ബെംഗളൂരുവില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ ടെക് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണ മേഖലയാകെ ചൈനയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യ പുതുവഴി ഇവര്‍ക്കായി തുറക്കുകയാണ്.  

രാജ്യത്തെ മൊബൈല്‍ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് എന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സാംസങ്ങ്, ഫോക്‌സ്‌കോണ്‍, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍ എന്നീ കമ്പനികള്‍ പദ്ധതിയുടെ ഭാഗമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.