login
പട്ടാളക്കാര്‍ക്ക് കോവിഡ്, പേടിച്ച് പോലീസ്; പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

പട്ടാളക്കാരേക്കാള്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെടുന്നവര്‍ പോലീസാണ്. തങ്ങളില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടോ എന്ന സംശയത്തിലാണ് ഒരോ പോലീസുകാരും.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രോഗം ബാധിച്ചവരുടെ കൂട്ടത്തില്‍ 9 പേര്‍  സിഐഎസ്എഫ് ജവാന്മാര്‍. സുരക്ഷാ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട പട്ടാളക്കാര്‍ക്ക് കൂട്ടത്തോടെ രോഗം വന്നത് ഭീതി പരത്തിയിട്ടുണ്ട്. പട്ടാളക്കാര്‍ക്ക് കോവിഡ് വന്നത് കൂടിതല്‍ ഭീതിയിലാക്കിയിരിക്കുന്നത്  പോലീസുകാരെയാണ്. പട്ടാളക്കാരേക്കാള്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെടുന്നവര്‍ പോലീസാണ്.  തങ്ങളില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടോ എന്ന സംശയത്തിലാണ് ഒരോ പോലീസുകാരും. 

മുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവിടുത്തെ കോവിഡ് രോഗികളെല്ലാം പ്രവാസികളാണ് എന്നു സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും പെടാപാട് നടത്തുമ്പോള്‍ പുറത്തു വരുന്ന ഇത്തരം കണക്കുകള്‍ ജനങ്ങളേയും ഭയത്തിലാക്കുന്നുണ്ട്.

കേസുകളുടെ എണ്ണം കൂടുകയും, അതിനനുസൃതമായി കൂടുതല്‍ കണ്ടെയ്‌ന്റെ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മലപ്പുറം ജില്ലയിലെ  എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.. പൊന്നാനി താലൂക്കില്‍  ജലൈ ആറിന് അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും.  ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാസ്‌കി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ കൂടി പരിശോധന നത്തും. മാര്‍ക്കറ്റുകളിലും കോവിഡ് പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍  കോളേജുകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേശങ്ങളില്‍ നിയോഗിക്കും.

 

comment
  • Tags:

LATEST NEWS


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.