login
വാരിയന്‍ കുന്നനും കൂട്ടരും നടത്തിയ ഹിന്ദു കൂട്ടക്കൊലയുടെ വിവരണം; മാപ്പിള ലഹളയുടെ ചരിത്രം പറയുന്ന പുസ്തകം കണ്ടെത്തി

'മൊല്ലകള്‍, മുസലിയാര്‍ തങ്ങന്മാരും, മല്ലിടുവാന്‍ ചില കല്ലന്മാരും അത്തയും ആലിയും അവറാന്‍ വീരാന്‍ ഒത്തൊരുമിച്ചവരിങ്ങനെ പലരും, പലപല വീടുകള്‍ ചുട്ടുപൊടിച്ചും പലമാനുഷരെ കൊന്നു മുടിച്ചും' മുന്നേറിയ സംഭവങ്ങളാണ് വിവരിക്കുന്നത്. 'ഗര്‍ഭിണികളെ കുഞ്ഞടക്കം വെട്ടിക്കീറിയതും തലമൊട്ടയടിച്ച് തൊപ്പിയിടീച്ചതും വിവരിക്കുന്നു.

കൊച്ചി: മാപ്പിള ലഹളയുടെ ചരിത്രവും അതില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് എന്ന കലാപകാരിയെക്കുറിച്ച് വിവരണവുമുള്ള 1924 ലെ സാഹിത്യ കൃതി കണ്ടെത്തി. 'ഏറനാട് കലാപം' എന്ന പേരിലുള്ള, ലഹളയ്ക്ക് മൂന്നുവര്‍ഷത്തിനു ശേഷം പ്രകാശിതമായ കൃതിയില്‍ എഴുതിയ ആളിന്റെ പേരില്ല, പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടുനിന്നും. ഓട്ടന്‍തുള്ളലായാണ് രചന. സംഭവചരിത്രം വിവരിക്കുന്ന കൃതി സാഹിത്യപരമായി മികച്ചതാണ്. ലഹളയുടെ സാക്ഷിവിവരണമാണ്, ചരിത്രപരമായ തെളിവും.

'എങ്കിലുമൊട്ടു ചുരുക്കി മഹാജന സങ്കടവാര്‍ത്തകള്‍ ഉരചെയ്യുന്നേന്‍..' എന്നിങ്ങനെ വിഷയത്തിലേക്ക് കടക്കുന്ന പുസ്തകം അക്കാലത്തെ നടപ്പും നടപടിയും പ്രകാരമുള്ള ഗ്രന്ഥരചനാ മാതൃകയിലാണ്. ഗുരുവന്ദനവും ഇഷ്ടദേവതാ വന്ദനവുമൊക്കെയായി, അതായത് പ്രചാരണ സാമഗ്രി മാത്രമായിരുന്നില്ലെന്നര്‍ഥം. കള്ളത്തോക്കും വെള്ളിപ്പിടിക്കത്തിയും കഠാരയുമടക്കം ആയുധങ്ങളുടെ വിവരണങ്ങള്‍,  

'മൊല്ലകള്‍, മുസലിയാര്‍ തങ്ങന്മാരും, മല്ലിടുവാന്‍ ചില കല്ലന്മാരും അത്തയും ആലിയും അവറാന്‍ വീരാന്‍ ഒത്തൊരുമിച്ചവരിങ്ങനെ പലരും, പലപല വീടുകള്‍ ചുട്ടുപൊടിച്ചും പലമാനുഷരെ കൊന്നു മുടിച്ചും' മുന്നേറിയ സംഭവങ്ങളാണ് വിവരിക്കുന്നത്. 'ഗര്‍ഭിണികളെ കുഞ്ഞടക്കം വെട്ടിക്കീറിയതും തലമൊട്ടയടിച്ച് തൊപ്പിയിടീച്ചതും വിവരിക്കുന്നു. അക്കൂട്ടത്തില്‍ത്തന്നെ ചില സഹായങ്ങളും സംരക്ഷണങ്ങളും ചില അധികാരികളില്‍നിന്നു കിട്ടിയപ്പോള്‍ 'കരുണാനിധിയാം ഇംഗ്ലീഷ് ഭൂപന്‍ ചിരകാലമിരുന്നരുളട്ടെ' എന്ന് നാട്ടുകാര്‍ പ്രാര്‍ഥിച്ചതും കവി വിവരിക്കുന്നു. വിവരണം പക്ഷം പിടിക്കാത്തതാണെന്നും നൂറു ശതമാനം സത്യമാണെന്നും വ്യക്തമാക്കുന്നതാണിത്. നമ്പൂതിരിമാര്‍ അതുവരെ ജീവിച്ച സുഖലോലുപതയെ വിമര്‍ശിക്കുന്നുമുണ്ട്.

അതേ സമയം നാരായണി എന്ന രജകസ്ത്രീ (അലക്കുതൊഴിലാളി) ഒറ്റയ്ക്ക് അഞ്ച് അക്രമികളെ വെട്ടിയിട്ടതും പത്തപ്പിരിയമെന്ന സ്ഥലത്ത് ഒരു തീയ്യന്‍ മക്കളുമായി കത്തി വീശി നൂറു ലഹളക്കാരെ ഓടിച്ച വൃത്താന്തവും വിവരിക്കുന്നു. ഇന്ത്യാ സേവക സംഘം നായകന്‍ ദേവദാറും ആര്യ സമാജ നേതാവ് ഋഷിരാമനും ഹിന്ദുക്കള്‍ക്കഖിലര്‍ക്കും വന്‍തണലായതും വിസ്തരിക്കുന്നു.

കലാപം അടിച്ചൊതുക്കിയതും അക്രമികളെ ഗൂര്‍ഖപ്പട്ടാളം വെടിവച്ചു വിഴ്ത്തിയതും ലഹളക്കാരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചതും വസ്തരിച്ചാണ് 36 പേജുള്ള പുസ്തകം അവസാനിക്കുന്നത്.

പാലക്കാട് പട്ടാമ്പിക്കടുത്ത് പള്ളിപ്രം കൊടിക്കുന്ന് സ്വദേശിയായ ചരിത്രകാരനും അധ്യാപകനുമായ തൃക്കണ്ടിയൂര്‍ മുരളീധരനാണ് 1924ല്‍ അച്ചടിച്ചിറക്കിയ പുസ്തകം കണ്ടെത്തിയത്. ഒരുപക്ഷേ ആശാന്റെ ദുരവസ്ഥയ്ക്കും മുമ്പ് എഴുതപ്പെട്ടതാവണം ഇത്. കോഴിക്കോട് മിതവാദി അച്ചുക്കൂടത്തില്‍ പ്രിന്റ് ചെയ്ത് കെ .ആര്‍. ബ്രദേഴ്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഴയ പൊന്നാനി താലൂക്കിലെ മംഗലം ദേശത്തെ ഇളയിടത്ത് വെള്ളിലാപ്പുള്ളിയിലെ ഗ്രന്ഥ ശേഖരത്തില്‍നിന്നാണ് 'ഏറനാട് കലാപം' തപസ്യ പട്ടാമ്പി താലൂക്ക് പ്രസിഡന്റുകൂടിയായ മുരളീധരന്‍ കണ്ടെത്തിയത്.  

 

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.