login
രഹസ്യങ്ങള്‍ ഒളിപ്പിച്ച് എ രഞ്ജിത്ത് സിനിമ

നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എ രഞ്ജിത്ത് സിനിമ' കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ത്രില്ലര്‍ ചിത്രമാണ്.

ആസിഫ് അലി ചിത്രത്തിന്റെ വ്യത്യസ്തമായ ടൈറ്റില്‍ ശ്രദ്ധേയമാകുന്നു. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എ രഞ്ജിത്ത് സിനിമ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി.

ആസിഫ് അലി ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്ററായാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

മലയാള സിനിമ ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.  

നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എ രഞ്ജിത്ത് സിനിമ' കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ത്രില്ലര്‍ ചിത്രമാണ്.

ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍  സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട്.

രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടര്‍ന്ന് അയാളുടെ  ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒട്ടേറെ മുന്‍നിര യുവതാരങ്ങള്‍ അഭിനയിക്കുന്നുണ്ടെങ്കിലും താരങ്ങളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.  

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി നിര്‍മിക്കുന്ന 'എ രഞ്ജിത്ത് സിനിമ'  സി.എച്ച് മുഹമ്മദ്  റോയല്‍ സിനിമാസിലൂടെ തിയേറ്ററില്‍ എത്തിക്കുന്നു.

സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക്  നവാഗതനായ മിഥുന്‍  അശോകന്‍ സംഗീതം പകരുന്നു.എഡിറ്റിങ്-ദിലീപ് ഡെന്നീസ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല-രാജീവ് കോവിലകം, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജോമന്‍- ജോഷി തിട്ടയില്‍, ഡിസൈന്‍സ്-ആനന്ദ് രാജേന്ദ്രന്‍.

 

 

comment
  • Tags:

LATEST NEWS


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്


ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടോര്‍ച്ച് ബെയറര്‍ ട്രോഫി കിംസ്ഹെല്‍ത്തിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.