login
മദ്യലഹരിയില്‍ യുവാവ് അച്‌ഛനെ തലയ്ക്ക് അടിച്ച് കൊന്നു, കുറ്റം സമ്മതിച്ച് പ്രതി

അമ്മയും സഹോദരനും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. റോഡ് അപകടത്തില്‍ പരിക്കേറ്റ മൂത്തമകനെ ശുശ്രൂഷിക്കാനായി ആശുപത്രിയിലായിരുന്നു അമ്മ.

കോട്ടയം: മദ്യലഹരിയില്‍ എത്തിയ യുവാവ് അച്‌ഛനെ  തലയ്ക്ക് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി. കുമരകം ചെങ്ങളത്ത് ഇന്നലെ പുലര്‍ച്ചെയിലായിരുന്നു സംഭവം. ചെങ്ങളം വടാശേരി സഖറിയയാണ് (62) മരിച്ചത്. മകന്‍ അരുണിനെ (24) കുമരകം പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അമ്മയും സഹോദരനും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. റോഡ് അപകടത്തില്‍ പരിക്കേറ്റ മൂത്തമകനെ ശുശ്രൂഷിക്കാനായി ആശുപത്രിയിലായിരുന്നു അമ്മ. പിതാവും അരുണും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പുറത്തുപോയി മദ്യപിച്ചശേഷം വീട്ടിലെത്തിയ അരുണ്‍ അച്ഛനുമായി  വാക്കേറ്റമുണ്ടായെന്നും തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. കട്ടിലില്‍ നിന്നും താഴെ വീണ് തല പൊട്ടിയതെന്നാണ് അരുണ്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ അച്ഛൻ ഹൃദ്യോഗിയാണെന്നും കട്ടിലില്‍ നിന്നും താഴെ വീണ് മരണം സംഭവിച്ചുവെന്നും മാറ്റി പറഞ്ഞു. ഇതോടെ അരുണിനെ കസ്റ്റഡിയിലെടുത്ത കുമരകം എസ്.ഐ രജന്‍കുമാര്‍ ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.  

തല പൊട്ടി കട്ടിലിനുതാഴെ രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു. പോസ്റ്റുമോട്ടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. തലയ്ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.