login
കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നത് നടപടി; പ്രതിദിനം 600 ഓളം തൊഴിലാളികളെ മടക്കിയെത്തിക്കാനാണ് പദ്ധതി

കുവൈറ്റില്‍ 486 പേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു.

കുവൈറ്റ് സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്ന 34 രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ തിരികെയെത്തിക്കാനാണ് നീക്കം ആരംഭിച്ചത്. ഇത് സംബന്ധിച്ച് നിയമപരമായ വശങ്ങളും വിശദമായ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ 80,000 ഗാര്‍ഹികതൊഴിലാളികള്‍ രാജ്യത്തേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം രണ്ട് വിമാനങ്ങളിലായി 600 ഓളം ഗാര്‍ഹിക തൊഴിലാളികളെ മടക്കിയെത്തിക്കാണ് അധികൃതര്‍ പദ്ധതിയിടുന്നത്. കൊറോണ പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ടാണ് തൊഴിലാളികളെ തിരികെയെത്തിക്കുക. ഇതിനുള്ള നടപടിക്രമങ്ങളിലാണ് അധികൃതര്‍. കുവൈറ്റിലേക്ക് എത്തിച്ചേരുന്നതിന് മുന്‍പും കുവൈറ്റ് വിമാനത്താവളത്തിലെത്തിയതിന് ശേഷവും 7 ദിവസം കഴിഞ്ഞ് വീണ്ടും കൊറോണ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്തെ ആകെ 861 പേര്‍ മരണത്തിന് കീഴടക്കി.

കുവൈറ്റില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകളനുസരിച്ച് കൊറോണ രോഗബാധിതരുടെ എണ്ണം 500 താഴെയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,250 സാന്പിളുകളാണ് ആരോഗ്യമന്ത്രാലയം പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 486 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ മരിക്കുകയും 623 പേര്‍ രോഗം ഭേദമായി ആശുപത്രിവിടുകയും ചെയ്തു. ഇതോടെ രോഗംബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ ആകെ എണ്ണം 861 ഉം രോഗമുക്തരുടെ ആകെ എണ്ണം 1,31,049 പേരുമാണ്. വിവിധ ആശുപത്രികളിലായി രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്ന 7,398 പേരില്‍ 92 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ആകെ 1,042,235 പേരെവൈറസ് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും ഇതില്‍ 1,39,308 പേരില്‍ രോഗം കണ്ടെത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

 

comment

LATEST NEWS


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34


റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും; ഭാവിയില്‍ മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് പീയുഷ് ഗോയല്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.