login
വിദേശ സന്ദര്‍ശനത്തിന് ശേഷം പ്രഭാസ് കൊറോണ ക്വാറന്റെനില്‍; രോഗപ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ആരാധകര്‍ക്ക് നിര്‍ദേശം

തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്വാറന്റൈന് വിധേയനായി. വിദേശത്തുനിന്ന് ഷൂട്ടിംങ് കഴിഞ്ഞെത്തിയ താരം ക്വാറന്റെനില്‍ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

ഹൈദരാബാദ്: തെലുങ്ക് താരം  പ്രഭാസ് കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്വാറന്റൈന് വിധേയനായി.  വിദേശത്തുനിന്ന് ഷൂട്ടിംങ് കഴിഞ്ഞെത്തിയ താരം ക്വാറന്റെനില്‍ കഴിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. കൂടാതെ തന്റെ ആരാധകരെല്ലാരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് നിര്‍ദേശിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇക്കാര്യം പ്രഭാസ് ആരാധകരെ അറിയിച്ചത്.

Facebook Post: https://www.facebook.com/ActorPrabhas/photos/a.380091588788388/1884487101682155/?type=3&theater

കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് പ്രഭാസ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിലെ നായിക പൂജ ഹെഡ്ഗെ നേരത്തെ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

comment

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.