login
ജനതാ കര്‍ഫ്യൂവിനെതിരെ ട്രോളുമ്പോള്‍ തന്റെ പടം ഉപയോഗിക്കരുതെന്ന് സലീംകുമാര്‍; കൊറോണ കുടുംബത്തില്‍ വരുമ്പോള്‍ ചിരികാണില്ലെന്നും താരം

പ്രധാന മന്ത്രിയുടെ കൊറോണയ്‌ക്കെതിരെയുള്ള ആഹ്വാനമായ ജനതാ കര്‍ഫ്യൂവിനെതിരെ ട്രോളുമ്പോള്‍ ദയവുചെയ്ത് തന്റെ പടം ഉപയോഗിക്കരുതെന്ന് സലീംകുമാര്‍.

പ്രധാന മന്ത്രിയുടെ കൊറോണയ്‌ക്കെതിരെയുള്ള ആഹ്വാനമായ ജനതാ കര്‍ഫ്യൂവിനെതിരെ ട്രോളുമ്പോള്‍ ദയവുചെയ്ത് തന്റെ പടം ഉപയോഗിക്കരുതെന്ന് സലീംകുമാര്‍. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി ജനതാ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തപ്പോള്‍ തന്നെ വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ പരിഹാസവുമായി ചില ട്രോളുകളും വന്നു. അത്തരം ട്രോളുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സലിംകുമാര്‍.  

കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്ന് സലിം കുമാര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനൊപ്പം അണിചേര്‍ന്നിരിക്കുകയാണ് രാജ്യമെന്നടങ്കം. എന്നാല്‍ ഏറ്റവും സങ്കടമുണ്ടാക്കുന്നത് ട്രോളുകളില്‍ കൂടുതലും തന്റെ മുഖം വെച്ചുള്ള ട്രോളുകളാണെന്നും അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നും എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമാണുള്ളതെന്നും താരം പറഞ്ഞു. കൊറോണ ട്രോളുകള്‍ കൊണ്ടു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നതുവരേയുള്ളൂവെന്നും കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകള്‍ ഊരിവയ്ക്കണമെന്നും സലിം കുമാര്‍ അഭിപ്രായപ്പെട്ടു.  

comment

LATEST NEWS


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു


മാതൃക കാട്ടി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു


ന്യൂനമർദ്ദം: ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.