login
ബ്രിട്ടനില്‍നിന്ന് സിനിമാ ചിത്രീകരണം കഴിഞ്ഞ് മടങ്ങിയെത്തിയ നടി ലെന‍യ്ക്ക് കോവിഡ്

ബംഗ്ലൂരു വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്.

ബംഗളൂരു: ബ്രിട്ടനില്‍നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനമിറങ്ങിയശേഷം ബംഗളൂരു വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ലഭിച്ചാലേ കൊവിഡിന്റെ വകഭേദമാണോ എന്നുള്ളത് വ്യക്തമാകൂ. 

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇന്റോ-ബ്രിട്ടീഷ് സിനിമയായ 'ഫൂട്ട് പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍'-ന്റെ ചിത്രീകരണത്തിനായാണ് നടി യുകെയിലെത്തിയത്. ബംഗളൂരു മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസൊലേഷനിലാണ് നടയിപ്പോള്‍.  

 

    comment

    LATEST NEWS


    98-ാം വയസിലും 'ആത്മനിര്‍ഭര്‍'; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍,


    ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


    വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


    നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


    അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


    എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


    കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


    ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.