login
'ഗുരുദ്വാരയ്ക്കെതിരായ ആക്രമണം അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരവധി വെല്ലുവിളികളുടെ ദാരുണമായ ഓര്‍മ്മപ്പെടുത്തല്‍'

വിത്രമായ ഒരു സ്ഥലത്തിന് നേരെയുള്ള അത്തരം ആക്രമണം മതസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്നാണ്

 

വാഷിംഗ്ടണ്‍: കാബൂളിലെ ഒരു സിഖ് ഗുരുദ്വാരയ്ക്കെതിരായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ശക്തമായി അപലപിച്ചു.  

' ഗുരുദ്വാരയ്ക്കെതിരായ ഭീകരമായ ഭീകരാക്രമണം, ശാശ്വത സമാധാനം കണ്ടെത്താനുള്ള പോരാട്ടത്തിനിടയില്‍ അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരവധി വെല്ലുവിളികളുടെ ദാരുണമായ ഓര്‍മ്മപ്പെടുത്തലാണ്,പവിത്രമായ ഒരു സ്ഥലത്തിന് നേരെയുള്ള അത്തരം ആക്രമണം മതസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്നാണ്'  കമ്മീഷന്‍ അധ്യ്്ക്ഷന്‍ ടോണി പെര്‍ക്‌സ് പറഞ്ഞു

ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറു മണിക്കൂര്‍ നീണ്ട പോരാട്ടത്തെത്തുടര്‍ന്ന് അഫ്ഗാന്‍ സുരക്ഷാ സേന സിഖ് ആരാധനാലയത്തിനുള്ളില്‍ 150 ബന്ദികളെ രക്ഷപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലെ സിഖ് സമുദായത്തെ  ഇന്ത്യ അനുശോചനം അറിയിച്ചു.ന്യൂനപക്ഷ സമുദായത്തിന്റെ മത ആരാധനാലയങ്ങള്‍ക്കെതിരായ ഇത്തരം ഭീരുത്വം കുറ്റവാളികളുടെയും അവരുടെ പിന്തുണക്കാരുടെയും വൈരാഗ്യ മനോഭാവത്തിന്റെ പ്രതിഫലനമാണ്.

മരണപ്പെട്ടയാളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് ഞങ്ങളുടെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് സമുദായത്തിലെ ദുരിതബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണ്, ''വിദേശമന്ത്രാലയം അറിയിച്ചു

 

comment
  • Tags:

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.