login
നീണ്ട ഇടവേളയ്ക്കു ശേഷം ഖത്തര്‍ അമീര്‍ സൗദിയിലെത്തി; അമീർ എത്തിയത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ

ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച റിയാദിലെ ആഗോള പ്രശസ്തമായ അൽഉലാ പുരാവസ്തു കേന്ദ്രത്തിലെ ‘മറായ ഹാളി’ലാണ് ഇത്തവണത്തെ ഉച്ചകോടി.

റിയാദ്‌: നീണ്ട ഇടവേളയ്ക്കു ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദിയില്‍ എത്തി. ഗള്‍ഫ് സമൂഹം കാത്തിരുന്ന നിമിഷത്തിനാണ് സൗദി സമയം 12.15 ന്‌ സാക്ഷ്യം വഹിച്ചത്. ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അമീർ എത്തിയത്. ഇതോടെ  ഉച്ചകോടി വീണ്ടും ലോക ശ്രദ്ധ നേടും.  

ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച റിയാദിലെ  ആഗോള പ്രശസ്തമായ  അൽഉലാ പുരാവസ്തു കേന്ദ്രത്തിലെ ‘മറായ ഹാളി’ലാണ് ഇത്തവണത്തെ ഉച്ചകോടി. 2017ലാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്എന്നീ രാജ്യങ്ങൾ  വിവിധ വിഷയങ്ങൾ ഉന്നയിച്ച്  ഉപരോധം പ്രഖ്യാപിച്ചത്.ഉപരോധം ഏര്‍പ്പെടുത്തിയ 2017നു ശേഷം ഖത്തര്‍ അമീര്‍ ജിസിസി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല.  

ജിസിസി ഉച്ചകോടി സൗദിയിൽ ആരംഭിക്കുമ്പോഴാണ് ഖത്തറിനെതിരായ ഉപരോധം സൗദി അറേബ്യ പിൻവലിക്കുന്നത്. വിഷയത്തിൽ യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇപ്പോഴും വിലക്ക് തുടരുന്നുണ്ട്. ഈ രാജ്യങ്ങളുമായുള്ള  പരസ്പരമുള്ള അഭിപ്രായ വിത്യാസങ്ങള്‍ ഈ ഉച്ചകോടിയില്‍ പരിഹരിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് സൂചനകള്‍. ഇതിന് വേണ്ടി കുവൈത്ത് ഇടപെട്ട് നടത്തിവന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് തന്നെയാണ് പ്രതീക്ഷക്കപ്പെടുന്നത്.  

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹും മറ്റു ഗള്‍ഫ് നേതാക്കളും ഈജിപ്ത് വിദേശകാര്യ മന്ത്രിയും ഉച്ചകോടിയില്‍ പങ്കെടുക്കും. ഈജിപ്തും ഖത്തറിന് മേലുള്ള ഉപരോധങ്ങള്‍ നീക്കി വ്യോമ പാതകള്‍ തുറക്കും എന്നാണ് റിപ്പോര്‍ട്ട്‌ .  

comment

LATEST NEWS


ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന്‍ ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍


സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു


7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്‍പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്


മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്‌സയെ അട്ടിമറിച്ച അത്‌ലറ്റിക്കിന് സൂപ്പര്‍ കപ്പ്


'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ


കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും


ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍


മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.